കേരളത്തില്‍ കന്നുകാലികളുടെ എല്ലാ വിവരങ്ങളും ഇനി ശരീരത്തിനുള്ളിലെ മൈക്രോചിപ്പില്‍

കേരളത്തില്‍ കന്നുകാലികളുടെ എല്ലാ വിവരങ്ങളും ഇനി ശരീരത്തിനുള്ളിലെ മൈക്രോചിപ്പില്‍

Karshika Vartha Kerala

കേരളത്തില്‍ കന്നുകാലികളുടെ എല്ലാ വിവരങ്ങളും ഇനി ശരീരത്തിനുള്ളിലെ മൈക്രോചിപ്പില്‍
തിരുവനന്തപുരം: മനുഷ്യര്‍ക്ക് ആധാര്‍കാര്‍ഡ് പോലെ മൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖ തയ്യാറാക്കുന്നു.

സംസ്ഥാനത്തെ കന്നുകാലികളുടെ വിവരങ്ങള്‍ മൈക്രോ ചിപ്പില്‍ രേഖപ്പെടുത്തി അവയുടെ ശരീരത്തിനുള്ളില്‍ത്തന്നെ സൂക്ഷിക്കാനുള്ള സംവിധാനമാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഇപ്പോള്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് എടുക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ അടങ്ങിയ കമ്മല്‍ പ്ളാസ്റ്റിക് കമ്മല്‍ രൂപത്തില്‍ കന്നുകാലികളില്‍ ഘടിപ്പിക്കുന്നുണ്ട്. ഈ നമ്പര്‍ പ്രകാരം നോക്കിയാല്‍ ആ കന്നുകാലിയുടെ വിവരങ്ങള്‍ കിട്ടും.

ഇങ്ങനെ 4.8 ലക്ഷം ക്ഷീര കര്‍ഷകര്‍ ജിയോ മാപ്പിംഗിനു കീഴില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

ഉടമസ്ഥര്‍ ‍, വംശം, കുത്തിവെയ്പുകള്‍ ‍, ഇന്‍ഷുറന്‍സ്, ഏതു പദ്ധതി പ്രകാരം ലഭിച്ചത് തുടങ്ങിയ വിവരങ്ങള്‍ മൈക്രോ ചിപ്പില്‍ ഉള്‍പ്പെടുത്തി. ഇതു കന്നുകാലിയുടെ ചെവിയുടെ പിന്നില്‍ കഴുത്തിനു സമീപം തൊലിക്കടിയിലാണ് സ്ഥാപിക്കുക. മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ച് കന്നുകാലിയുടെ എല്ലാ വിവരങ്ങളും എലുപ്പത്തില്‍ മനസ്സിലാക്കാം.

17,000 രൂപ വില വരുന്ന റീഡറുകളും പദ്ധതി പ്രകാരം വാങ്ങുന്നുണ്ട്. പ്ളാസ്റ്റിക് കമ്മലുകള്‍ മുറിച്ചു മാറ്റി വേറെ ഘടിപ്പിക്കാമെങ്കിലും മൈക്രോ ചിപ്പ് മാറ്റാന്‍ മൃഗ ഡോക്ടറുടെ സേവനം ആവശ്യമായിട്ട് വരും.

അതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള അവസരം ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.