കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ്

കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ്

Breaking News Kerala

കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ്
പീരുമേട്: ഇടുക്കി പീരുമേട്ടില്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്തെ വീടുകളിലെത്തി പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗബാധ. ഇദ്ദേഹം ഇരുനൂറോളം വീടുകളിലാണ് കയറിയിറങ്ങിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഭവന സന്ദര്‍ശനം നടത്തിയത്. ഇതിനെതുടര്‍ന്ന് നാട്ടുകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ പിടികൂടി ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്. തുടര്‍ന്നു പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പീരുമേട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പാസ്റ്റര്‍ വീടുകളിലെത്തിയതെന്നാണ് ആരോപണം.