ഭീതി വിതച്ച് അനധികൃത ചൈനീസ് വിത്തുകള്‍ കാനഡയിലും

ഭീതി വിതച്ച് അനധികൃത ചൈനീസ് വിത്തുകള്‍ കാനഡയിലും

Breaking News Europe Global

ഭീതി വിതച്ച് അനധികൃത ചൈനീസ് വിത്തുകള്‍ കാനഡയിലും
ടൊറന്റോ: ഭീതി വിതച്ച് അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും അജ്ഞാതമായ വിത്ത് പായ്ക്കറ്റുകള്‍ ‍.

ഇവ ചൈനയില്‍നിന്നും എത്തിയതാണെന്നാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനു പ്രധാന കാരണം. ആരും ആവശ്യപ്പെടാതെ എത്തുന്ന വിത്തു പായ്ക്കറ്റുകള്‍ പൊട്ടിക്കരുതെന്നും അറിയാതെ പൊട്ടിച്ചാല്‍ തന്നെ അത് നടാന്‍ പാടില്ലെന്നും ഭക്ഷ്യ വകരുപ്പ് മുന്നറിയിപ്പു നല്‍കുന്നു. അത് പ്രകൃതിക്കു തന്നെ നാശമുണ്ടാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജുവലറിയെന്നോ എഴുത്തുകളെന്നോ രേഖപ്പെടുത്തിയും വിത്തുകള്‍ എത്തുന്നുണ്ടത്രേ. ഇത്തരം വിത്തു പായ്ക്കറ്റുകള്‍ക്ക് അമേരിക്ക നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കവുമായി കാനഡയും രംഗത്തു വന്നിരിക്കുന്നത്.

കോവിഡ് മൂലം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് വളരെ കുറവാണ്. എന്നാല്‍ അനധികൃതമായി വിത്ത് പായ്ക്കറ്റുകള്‍ അയയ്ക്കരുതെന്നു പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു ചൈനീസ് ഭരണകൂടം വിശദീകരിക്കുന്നു.

പ്രതിനിധികളെത്തി അനധികൃത വിത്തു പായ്ക്കറ്റുകള്‍ കൈപ്പറ്റുമെന്നു അവര്‍ അറിയിച്ചു.