ഗ്രാനൈറ്റ് ക്വാറിയിലെ നരബലി: കണ്ടെത്തിയത് 7 മൃതശരീരങ്ങള്‍
മധുര: തമിഴ്നാട്ടില്‍ മധുരയിലെ മല്ലംപട്ടില് ഗ്രാമത്തിലെ ഒരു ഗ്രാനൈറ്റ് ക്വാറിയില്‍ നരബലി നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെയായി 7 മൃതശരീരങ്ങള്‍ കണ്ടെത്തി.
മുമ്പ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പത്തടി താഴ്ചയിലാണ് ഞായറാഴ്ച കുഴിയെടുത്തത്. കേസിലെ പരാതിക്കാരനായ ക്വാറിയിലെ ഡ്രൈവറായിരുന്ന സോവര്കൊടിയനെ പോലീസ് വിശദമായി ചേദ്യം ചെയ്തു.
അനധികൃത ഗ്രാനൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് മധുര കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിനിടയിലാണ് നരബലി വിവരം പുറത്തുവന്നത്. 1999-ല്‍ മാനസീക രോഗികളായ രണ്ടു പേരെ ബലി നല്കി ഇതേ ക്വാറിയില്‍ അടക്കം ചെയ്തതിന് താന്‍ സാക്ഷിയാണെന്ന് സോവര്കൊടിയന് പോലീസിനോടു പറഞ്ഞിരുന്നു.

