ബൈബിളിലെ യോസഫിന്റെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥലത്തുനിന്നും പുരാതന നിധിശേഖരം കണ്ടെത്തി
ബൈബിളിലെ യോസഫിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലത്തുനിന്നും പുരാതന നിധിശേഖരം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
ഈജിപ്ഷ്യന്‍ നഗരമായ ഹിലിയോ പോളിസിന്റെ നെക്രോപോളിസിനുള്ളിലെ ഐന്‍ഷംസിലെ മതറിയ പുരാവസ്തു വിഭാഗത്തിലെ പാന്‍ഹെവി ശവകുടീര സ്ഥലത്തുനിന്നാണ് നിധി ശേഖരം കണ്ടെടുത്തത്.
മെയ്ദിന ഈജിപ്റ്റിലെ ടൂറിസം പുരാവസ്തു മന്ത്രാലയമാണ് ഈ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. ഈജിപ്റ്റിലെ അവസാന കാലഘട്ടം മുതല്‍ റോമന്‍ കാലഘട്ടം വരെയും തുടര്‍ന്ന് ക്രിസ്ത്യന്‍ കാലഘട്ടത്തിലും ഈ സെമിത്തേരി ഉപയോഗിച്ചിരുന്നു.
എന്നാല്‍ പുതുതായി കണ്ടെത്തിയ പുരാവസ്തുക്കള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒരു പ്രത്യേക തീയതി നല്‍കിയിട്ടില്ല.
ബൈബിളില്‍ ഓന്‍ എന്നറിയപ്പെടുന്ന ഹിലിയോ പോളിസ് ഉല്‍പ്പത്തി, യിരെമ്യാ പ്രവചനം, യെഹെസ്ക്കേല്‍ പ്രവചനം എന്നിവയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ്.
ഓനിലെ പുരോഹിതനായ പൊത്തിഫേറയുടെ മകള്‍ അസ്നത്തിനെ അവന്‍ യോസഫിനു ഭാര്യയായി കൊടുത്തു. (ഉല്‍പ്പത്തി 41:45) എന്നു വായിക്കുന്നു.
മനുഷ്യാവശിഷ്ടങ്ങള്‍ അടങ്ങിയ ഒരു കല്ലറയ്ക്ക് താഴെനിന്നു കണ്ടെത്തിയ ഇത് സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ചതാണ്.
അഞ്ച് ജോഡി കമ്മലുകള്‍, കൊത്തിയെടുത്ത ഉപകരണങ്ങള്‍ മറ്റു ചെറിയ പുരാവസ്തു സൌന്ദര്യ വസ്തുക്കള്‍ ഒരു ചെമ്പ് കണ്ണാടി എന്നിവ ശേഖരത്തിലുണ്ട്.
കണ്ണുകളുടെ മേക്കപ്പിന്റെ അടയാളങ്ങളുള്ള രണ്ട് അലബാസ്റ്റര്‍ കോള്‍ പാത്രങ്ങളും കറുത്ത ഒബ്സിഡിയനില്‍നിന്ന് നിര്‍മ്മിച്ച മറ്റൊരു പാത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ പുരാതന 4ത്താന കല്ലുകളും കണ്ടെടുത്തു.

