അടിമവേല; നൂറ് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇഷ്ടിക ചൂളയില്‍നിന്നും വിടുവിച്ചു

അടിമവേല; നൂറ് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇഷ്ടിക ചൂളയില്‍നിന്നും വിടുവിച്ചു

Breaking News Global Top News

അടിമവേല; നൂറ് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇഷ്ടിക ചൂളയില്‍നിന്നും വിടുവിച്ചു

ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഇഷ്ടികചൂളകളില്‍ അടിമകളായി കഠിന വേലകള്‍ ചെയ്തു വന്നിരുന്ന 100 ക്രിസ്ത്യന്‍ കുടുംബങ്ങളെ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ മോചിപ്പിച്ചു.

വിവിധ സ്ഥലങ്ങളില്‍ മുസ്ളീങ്ങളായ മുതലാളിമാരുടെ ഇഷ്ടികച്ചൂളകളില്‍ കടത്തിന്റെ നുകവും പേറി ബന്ധിക്കപ്പെട്ടു ജോലി ചെയ്തുവന്നിരുന്ന സാധുക്കളായ കുടുംബങ്ങളെയാണ് ബര്‍ണബാസ് ഫണ്ട് എന്ന മിഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ മോചിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഷ്ടികച്ചൂളകളില്‍ അടിമപ്പണികള്‍ ചെയ്തു വന്നിരുന്ന ഇത്തരത്തില്‍ 1575 പേരെയാണ് ബര്‍ണബാസ് ഫണ്ട് 2017 മുതല്‍ നടത്തിയ ഇടപെടലുകളിലൂടെ പുറത്തുകൊണ്ടുവന്നതെന്ന് സംഘടന പറയുന്നു.

ഇഷ്ടികച്ചൂളകളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ചെറിയ ശമ്പളമാണ് ലഭിച്ചിരുന്നത്. ജീവിതം മുന്നോട്ടു നയിക്കാനായി വായ്പകളും മറ്റും ഇഷ്ടികച്ചൂള മുതലാളികളില്‍നിന്നും എടുത്തവരാണ് ഇത്തരത്തില്‍ അടിമപ്പണിക്കായി നിര്‍ബന്ധിക്കപ്പെടുന്നത്.

കഠിന ജോലികളും മറ്റും ചെയ്യുന്നതിനാല്‍ പലരും രോഗികളായിത്തീരുന്നു. പലരും കുടുംബങ്ങളായാണ് ചൂളകളില്‍ തമ്പടിച്ചു കഴിയുന്നത്. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ചെയ്യുവാന്‍ പോലും കഴിയാതെ വരുന്നു.

ഇത്തരത്തില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കുടുംബത്തിലെ സര്‍ദാര്‍ മസി (37), ഭാര്യ ഷക്കീല (36), ഇവരുടെ മൂന്നു കുട്ടികള്‍ ഇപ്പോള്‍ അടിമപ്പണിയില്‍നിന്നും സ്വതന്ത്രമായതില്‍ സന്തോഷം പങ്കുവെയ്ക്കുന്നു.

ബര്‍ണബാസ് ഫണ്ട് പ്രവര്‍ത്തകന്‍ പറയുന്നു. പലരും ചികിത്സയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായും മുതലാളിമാരില്‍നിന്നും പണം കടം വാങ്ങാറുണ്ടായിരുന്നു.

അത് ഈടാക്കക്കാനായി കഠിന വേല ചെയ്യിക്കുകയാണ് പതിവെന്ന് മോചിതരായവര്‍ പറയുന്നു.