യിസ്രായേല്‍ തീരത്ത് 1800 വര്‍ഷം മുമ്പ് മുങ്ങിയ കപ്പലില്‍ മാര്‍ബിള്‍ സ്തൂപങ്ങള്‍

യിസ്രായേല്‍ തീരത്ത് 1800 വര്‍ഷം മുമ്പ് മുങ്ങിയ കപ്പലില്‍ മാര്‍ബിള്‍ സ്തൂപങ്ങള്‍

Breaking News Middle East

യിസ്രായേല്‍ തീരത്ത് 1800 വര്‍ഷം മുമ്പ് മുങ്ങിയ കപ്പലില്‍ മാര്‍ബിള്‍ സ്തൂപങ്ങള്‍

ടെല്‍ അവീവ്: യിസ്രായേല്‍ കടല്‍ തീരത്ത് നൂറ്റാണ്ടുകള്‍ഡക്കു മുമ്പ് മുങ്ങിയ ചരക്കു കപ്പലില്‍ മാര്‍ബിള്‍ സ്തൂഭങ്ങള്‍ കണ്ടെത്തി.

വസന്തകാലത്തെ ഒരു പ്രഭാതത്തില്‍ പതിവുപോലെ നീന്താനിറങ്ങിയതായിരുന്നു ഗിദയോന്‍ ഹാരിസ് എന്ന യിസ്രായേല്‍ കാരന്‍ ‍. ടെല്‍ അവീവില്‍നിന്നും 24 കിലോമീറ്റര്‍ അകലെ ബെയ്റ്റ്യന്നായി ബിച്ചിലായിരുന്നു നീന്തല്‍ ‍.

നീന്തലിനിടയില്‍ കടലിനടയില്‍ മുങ്ങിക്കിടന്ന മാര്‍ബിള്‍ സ്തൂഭങ്ങളുടെ അവശിഷ്ടങ്ങള്‍ ഹാരിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തോ പ്രത്യേകത തോന്നിയ ഹാരിസ് പുരാവസ്തു വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

അവര്‍ നടത്തിയ അന്വേഷണത്തില്‍ 1800 വര്‍ഷം മുമ്പ് നടന്ന ഒരു കപ്പല്‍ ഛേദത്തിന്റെ ദുരന്ത സംഭവം വെളിപ്പെടുകയായിരുന്നു.

റോമന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ചരക്കു കപ്പലിന്റെ അവശിഷ്ടമാണ് നാലടി ആഴത്തില്‍ കണ്ടെത്തിയത്. വലിയ ചുഴലിക്കാറ്റില്‍ മണ്ണു മാറിയതിനാലാണ് ഹാരിസിന് അവ കാണാനായത്.

ആ മേഖലയില്‍ പണ്ടു കാലത്ത് നടന്ന കപ്പല്‍ ഛേദത്തെക്കുറിച്ച് യിസ്രായേല്‍ പുരാവസ്തു അതോറിറ്റിക്കും ധാരണയുണ്ടായിരുന്നെങ്കിലും അവശിഷ്ടങ്ങള്‍ എവിടെയെന്ന വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. റോമില്‍നിന്ന് യിസ്രായേലിലേക്ക് കൂറ്റന്‍ മാര്‍ബിള്‍ സ്തൂപങ്ങളുമായി യാത്ര തിരിച്ച കപ്പലാണ് മുങ്ങിയത്.

ഏകദേശം 45 ടണ്‍ ആയിരുന്നു മാര്‍ബിളിന്റെ ഭാരം. കപ്പലിന്റെ ഭാരം 200 ടണ്‍ അവശിഷ്ടങ്ങളില്‍ പൂര്‍ണമായി രൂപകല്‍പ്പന ചെയ്ത സ്തൂപങ്ങളും ഒപ്പം അസംസ്കൃത വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തടിക്കഷണങ്ങളോ അക്കാലത്തെ നാണയങ്ങളോ കിട്ടിയാല്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ച് കപ്പലിന്റെ പഴക്കത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ഹാരിസിന് യിസ്രായേല്‍ സര്‍ക്കാരിന്റെ ആദരവും പാരിതോഷികങ്ങളും ലഭിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.