എറിത്രിയയില്‍ 70 വിശ്വാസികള്‍ക്കുകൂടി ജയില്‍ മോചനം

എറിത്രിയയില്‍ 70 വിശ്വാസികള്‍ക്കുകൂടി ജയില്‍ മോചനം

Africa Breaking News

എറിത്രിയയില്‍ 70 വിശ്വാസികള്‍ക്കുകൂടി ജയില്‍ മോചനം
അസ്മാര: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അനധികൃതമായി വര്‍ഷങ്ങളായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 70 വിശ്വാസികളെക്കൂടി മോചിപ്പിച്ചു.

വ്യത്യസ്ത സ്ഥലങ്ങളിലെ 3 ജയിലുകളില്‍നിന്നാണ് വിശ്വാസികള്‍ക്ക് അധികൃതര്‍ മോചനം അനുവദിച്ചത്.
ഫെബ്രുവരി 1-ന് 21 സ്ത്രീകളെയും 43 പുരുഷന്മാരെയും വെറുതേവിട്ടു.

ഇവര്‍ 2 വര്‍ഷം മുതല്‍ 12 വര്‍ഷം വരെ വിചാരണപോലും നേരിടാതെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു. ജനുവരി 27-ന് 6 സ്ത്രീകളെയും വിട്ടയച്ചു.

ഇവര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സഭാ ആരാധനയ്ക്കായി നടന്നുപോകുമ്പോഴായിരുന്നു അറസ്റ്റ്. വിവിധ ജയിലുകളിലായി ഏകദേശം 500 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ ഇപ്പോഴും തടവറകളില്‍ കഴിയുന്നുണ്ട്.

പട്ടാള ഏകാധിപത്യം നടക്കുന്ന എറിത്രിയയില്‍ ഇസ്ളാം മതം, ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ റോമന്‍ കത്തോലിക്കര്‍ ‍, ലൂഥറന്‍ ചര്‍ച്ച് മുതലായ സഭകളിലെ വിശ്വാസികള്‍ ഒഴികെയുളേള പെന്തക്കോസ്തു സുവിശേഷ വിഹത സഭകളിലെ വിശ്വാസികളെയാണ് പീഢിപ്പിക്കുന്നതും തടവിലാക്കുന്നതും.