സിസ്റ്റര്‍ ആന്‍ഡ്രെ (117) കോവിഡിനെ അതിജീവിച്ച അന്ധ

സിസ്റ്റര്‍ ആന്‍ഡ്രെ (117) കോവിഡിനെ അതിജീവിച്ച അന്ധ

Breaking News USA

സിസ്റ്റര്‍ ആന്‍ഡ്രെ (117) കോവിഡിനെ അതിജീവിച്ച അന്ധ
പാരീസ്: 117-ാം ജന്മ ദിനത്തിനു തൊട്ടു മുമ്പ് കോവിഡിനെ അതിജീവിച്ച സിസ്റ്റര്‍ ആന്‍ഡ്രെ ഒരു അത്ഭുതമായി.

തെക്കന്‍ ഫ്രാന്‍സിലെ ടുളോണില്‍ സെന്റ് കാതറിന്‍ ലേബര്‍ റിട്ടയര്‍മെന്റ് ഹോമില്‍ താമസിക്കുന്ന സിസ്റ്റര്‍ ആന്‍ഡ്രെ ഇപ്പോള്‍ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് കഴിയുന്നത്.

കോവിഡിനെ അതിജീവിച്ച യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി കൂടിയാണ് സിസ്റ്റര്‍ ആന്‍ഡ്രെ.
ജനുവരി 16-ന് കോവിഡ് പോസിറ്റീവായി.

രോഗലക്ഷണമൊന്നും കാണിക്കാതിരുന്ന സിസ്റ്റര്‍ അനായാസമായി രോഗത്തെ നേരിട്ടു. രോഗം ഉണ്ടായിരുന്നു എന്നു പേലും താന്‍ അറിഞ്ഞിരുന്നില്ലെന്നു സിസ്റ്റര്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിസ്റ്റര്‍ ആന്‍ഡ്രെ രോഗത്തെ ഒട്ടും ഭയപ്പെട്ടിരുന്നില്ലെന്നു കെയര്‍ ഹോമിന്റെ വക്താവ് ഡേവിഡ് ടാവെല്ല പറഞ്ഞു. തന്നെക്കുറിച്ചല്ല, മറ്റുള്ളവരെക്കുറിച്ചാണ് അവര്‍ക്ക് ഉത്ക്കണ്ഠ.

1904 ഫെബ്രുവരി 11-നു ജനിച്ച സിസ്റ്റര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്.