അജ്ഞാത നമ്പറില്‍നിന്നും മിസ്സ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്

അജ്ഞാത നമ്പറില്‍നിന്നും മിസ്സ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്

Kerala

അജ്ഞാത നമ്പറില്‍നിന്നും മിസ്സ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്
തിരുവനന്തപുരം: വിദേശത്തുനിന്നും അജ്ഞാത നമ്പരില്‍ മിസ്സ്ഡ് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്.

വിളിച്ചാല്‍ പണം നഷ്ടമാകും. ഇത് ‘വണ്‍ റിങ് ഫോണ്‍ സ്കാം’ അഥവാ വാന്‍ഗിറി തട്ടിപ്പാണ്. വര്‍ഷങ്ങളായി ടെലികോം രംഗത്തു നടന്നിരുന്ന തട്ടിപ്പാണ് കേരളത്തില്‍ വീണ്ടും തലപൊക്കുന്നത്. +373, +43, +591 തുടങ്ങി ഒട്ടനവധി വിചിത്രമായ നമ്പറുകളില്‍നിന്നാണ് മിസ്സ്ഡ് കോളുകള്‍ വരുന്നത്. ഫോണില്‍ ഐഎസ്ഡി സേവനം ഉപയോഗിക്കുന്നുവെങ്കിലേ പണം നഷ്ടമാകു.

തട്ടിപ്പുകാരന്‍ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകള്‍ ഈടാക്കുന്ന നമ്പരുകള്‍ ( ഉയര്‍ന്ന നിരക്ക്) സ്വന്തമാക്കും. ഇവ കണ്ടെത്തുക അസാദ്ധ്യമാണ്. കമ്പ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ് വെയറുകളില്‍നിന്നായിരിക്കും വിളിയെത്തുക. ഒറ്റ ബെല്ലില്‍ കോള്‍ അവസാനിക്കും.

മിസ്സ്ഡ് കോളാണെന്നു കരുതി ചിലരെങ്കിലും വിളിക്കും. കേരളത്തിലേക്ക് വിളിക്കുന്നത് പ്രീമിയം നമ്പരിലേക്കാണ്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാള്‍ കൂടുതലാണിത്. ഇതിലേക്കു തിരികെ വിളിക്കുമ്പോള്‍ തട്ടിപ്പുകാരന്റെ കമ്പ്യൂട്ടറിലേക്കായിരിക്കും വിളിയെത്തുക.

റിക്കാര്‍ഡ് ചെയ്തുവെച്ച പാട്ടുകള്‍ വോയ്സ് മെസ്സേജുകള്‍ എന്നിവയാകും കേള്‍ക്കുക. പരമാവധി സമയം നീട്ടിയാല്‍ തട്ടിപ്പുകാരനു കൂടുതല്‍ ലാഭം. ഡയല്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന റിങ് ശബ്ദം പോലും നേരത്തെ റിക്കാര്‍ഡ് ചെയ്തു വെച്ചതാണ്. അതുകൊണ്ട് ഇത്തരം മിസ്സ്ഡ് കോളുകളില്‍ വീഴരുത്.