യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ
യിസ്രായേല്‍ ഇപ്പോള്‍ ഒന്നിലേറെ രാജ്യങ്ങളിലെ തീവ്രവാദികളുമായി യുദ്ധത്തിലാണ്. യുദ്ധത്തിന്റെ കെടുതിയില്‍ അകപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തിലാണ്.
സ്ളാവിക് ഗോസ്പല്‍ അസോസിയേഷന്‍ (എസ്ജിഎ) എന്ന മിഷന്‍ സംഘടന യിസ്രായേലിലെ പാസ്റ്റര്‍മാരെ സഹായിക്കാന്‍ രംഗത്തു വന്നിരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധേയമാണ്. എസ്ജിഎ യുടെ പിന്തുണയില്‍ ശുശ്രൂഷിക്കുന്ന ഒട്ടനവധി പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളുമുണ്ട് യിസ്രായേലില്‍. 30 ശതമാനം വരെ റഷ്യന്‍ സംസാരിക്കുന്ന കുടിയേറ്റക്കാരാണ്.
സ്ളാവിക രാജ്യങ്ങളില്‍നിന്നും വന്നവരാണ് ഇവര്‍. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് സ്ളാവിക് രാജ്യങ്ങളെന്നു വിളിക്കുന്നത്. പഴയ യു.എസ്.എസ്. ആറിലെ രാജ്യങ്ങളാണ് ഇവ. യഹൂദരെ സോയിവയറ്റ് യൂണിയനില്‍നിന്നും പുറത്താക്കിയിരുന്നു. അവരില്‍ പലരും യിസ്രായേലില്‍ സ്ഥിരതാമസമാക്കി. അവര്‍ വിശ്വാസികളായിത്തീര്‍ന്നു.
അവരില്‍ ചിലര്‍ പാസ്റ്റര്‍മാരുമായി. എസ്ജിഎയുടെ എറിക് മേക്ക് പറയുന്നു. എസ്ജിഎ പ്രത്യേകമായി ബൈബിള്‍ പഠിപ്പിക്കുന്നു. റഷ്യന്‍ സംസാരിക്കുന്ന യഹൂദ പാസ്റ്റര്‍മാരും യിസ്രായേലിലെ അവരുടെ ചര്‍ച്ചുകളുമായി പ്രവര്‍ത്തിക്കുന്നു.
അവര്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ എസ്ജിഎയോട് പറയുന്നത്: തങ്ങള്‍ തുടര്‍ച്ചയായി മിസൈലുകളെയും ബോംബുകളെയും അതിജീവിക്കുന്ന ഷെല്‍ട്ടറുകളില്‍ ഒളിച്ചിരുന്നാണ് ഭൂരിഭാഗ സമയവും ചിലവഴിക്കുന്നത്. ഇത് തങ്ങളുടെ കുട്ടികളെയും ബാധിച്ചു.
ഒരു ഷെല്‍ട്ടറില്‍ ഒളിച്ചിരുന്ന പാസ്റ്റും കുടുംബവും പറയുന്നത്: സൈറണുകളുടെ ശബ്ദത്തിനും സ്ഫോടനങ്ങളുടെ യാഥാര്‍ത്ഥ്യത്തിനും ശേഷം അവരുടെ മക്കള്‍ക്ക് പുറത്തേക്കു പോകാന്‍ വളരെയേറെ സമയം എടുക്കേണ്ടി വന്നു.
ഇത്തരത്തില്‍ പ്രതിസന്ധിയിലായവരെ എസ്ജിഎ സഹായിക്കുന്നു. ആത്മീകവും മറ്റ് വിഭവ സഹായങ്ങളും ചെയ്തു വരുന്നു. ഞങ്ങള്‍ക്ക് ഒരു യിസ്രായേല്‍ ദുരിതാശ്വാസ ഫണ്ടുണ്ട്.
അത് യിസ്രായേലിലെ ചര്‍ച്ചുകളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഇത് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിച്ച് ഭയവും ഉല്‍ക്കണ്ഠയും മൂലം പുറത്തേക്കു പോകാന്‍ കഴിയാതെ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന പ്രാദേശികരായ ആളുകളിലേക്ക് കൈമാറുന്നു. മേക്ക് പറയുന്നു.
ക്രിസ്തുവിലുള്ള പ്രത്യാശ, ക്രിസ്തു ഉറച്ച പാറ, മാറ്റമില്ലാതെ തുടരുന്ന വാഗ്ദാനങ്ങള്‍ എന്നിവ വിശ്വാസികളെ ദൃഢപ്പെടുത്തുന്നു.
യേശുവിനെ മിശിഹായായി വിശ്വസിക്കുന്നതിനും പ്രത്യാശയുടെയും രക്ഷയുടെയും ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ബൈബിളിലൂടെ അവകാശമാക്കാന്‍ യിസ്രായേല്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും പ്രയത്നിക്കുവാനും എസ്ജിഎ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു മേക്ക് പറയുന്നു.

