കൌമാരക്കാര്‍ക്ക് മൂക്കുകയറിട്ട് ഇന്‍സ്റ്റഗ്രാം; പുതിയ അക്കൌണ്ട് അവതരിപ്പിച്ചു
ഇന്ന് കൊച്ചുകുട്ടികള്‍ പോലും സോഷ്യല്‍ മീഡിയ വലയത്തില്‍ അകപ്പെട്ടു പോകുന്നത് കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. മാതാപിതാക്കള്‍ക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ആകെ താറുമാറായ അവസ്ഥ.
ഇതിനു പരിഹാരം വരുത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. കൌമാരക്കാരായ ഉപഭോക്താക്കളുടെ ദുരുപയോഗങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.
ടീന്‍ അക്കൌണ്ട് എന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ പ്രായപൂര്‍ത്തിയാവാത്ത ഉപഭോക്താക്കളുടെ അക്കൌണ്ട് പ്രൈവറ്റ് അക്കൌണ്ടായി മാറുകയും ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും.
13 മുതല്‍ 17 വയസുവരെയുള്ള കൌമാരക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ചാറ്റ് ചെയ്യുന്നത് ആരുമായാണ്? അവര്‍ എന്തു കണ്ടെന്റ് ആണ് ഉപയോഗിക്കുന്നത്? തുടങ്ങിയ മാതാപിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം ടീന്‍ അക്കൌണ്ടിലൂടെ സാദ്ധ്യമാകുമെന്നാണ് മെറ്റ പറയുന്നത്.
ടീന്‍ അക്കൌണ്ടുകളില്‍ അക്കൌണ്ട് ഉടമ ഫോളോ ചെയ്യുന്നവരില്‍നിന്നും മെസേജുകള്‍ മാത്രമേ ടീന്‍ അക്കൌണ്ടുകളില്‍ ലഭിക്കുകയുള്ളു.
അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൌണ്ടിലേക്ക് അനുവാദം ഇല്ലാതെ മെസേജ് അയയ്ക്കാനോ അവരെ ടാഗ് ചെയ്യാനോ ഇനി സാദ്ധ്യമല്ല.
ടീന്‍ അക്കൌണ്ടുകള്‍ക്ക് ചേരാത്തതോ ദോഷകരമായതോ ആയ കണ്ടന്റുകള്‍ വിലക്കപ്പെടും. രാത്രിയല്‍ സ്ളീപ്പ് മോഡിലേക്ക് മാറുന്ന അക്കൌണ്ടുകള്‍ നോട്ടിഫിക്കേഷനുകള്‍ തടയും.

