എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നു
മെഷിന് ലേണിങ്ങിലെ മുന്നേറ്റങ്ങള്‍ക്ക് 2024-ലെ ഭൌതിക ശാസ്ത്ര നോബല്‍ അമേരിക്കക്കാരനായ ജോണ്‍ ജെ. ഹോപ് ഫീല്‍ഡിനൊപ്പം പങ്കിട്ട കനേഡിയന്‍ ഗവേഷകനായ ജോഫ്രി ഇ ഹിന്റന് എഐയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ നല്കുന്നു.
എഐയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച കൃത്രിമ ന്യൂറല്‍ നെറ്റ് വര്‍ക് ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്ക്കാരം ലഭിച്ചത്.
നിര്‍മ്മിത ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷിന് ലേണിംഗ് സാദ്ധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചത്.
അവാര്‍ഡ് പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള കോണ്ഫ്രന്സിനിടെയാണ് എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് ഹിന്റന് ആശങ്കകള്‍ പ്രകടിപ്പിച്ചത്.
ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഹിന്റന് മുന്നറിയിപ്പു നല്കി.
ആരോഗ്യ സംരക്ഷണം, ശാസ്ത്ര ഗവേഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളില്‍ എഐയുടെ അനന്തമായ സാദ്ധ്യതകളെ അംഗീകരിക്കുമ്പോള്‍ അതിന്റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കും എതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

