5 മിനിറ്റ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന വേദനയ്ക്കും ഉല്‍ക്കണ്ഠയ്ക്കും കുറവ് വരുത്താന്‍ കഴിഞ്ഞെന്ന് പഠനം
വെറും 5 മിനിറ്റ് പ്രാര്‍ത്ഥനകൊണ്ട് വേദനയും ഉല്‍ക്കണ്ഠയും അനുഭവിച്ച രോഗികളില്‍ വളരെ ആശ്വാസം കണ്ടെത്തിയതായി ഗവേഷകര്‍ രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ്സ് സ്കൂള്‍ ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പ്രാര്‍ത്ഥനയുടെ വലിയ മഹത്വം ശരി വയ്ക്കുന്നത്.
നേരിട്ടുള്ള പ്രാര്‍ത്ഥനയുടെ ഫലങ്ങളെ സംഗീതം കേള്‍ക്കുന്നതിന്റെ ഫലങ്ങളുമായി താരതമ്യം ചെയ്തു. പ്രാര്‍ത്ഥന രണ്ട് രോഗലക്ഷണങ്ങള്‍ക്കും കൂടുതല്‍ സുസ്ഥിരമായ ആശ്വാസം നല്‍കുന്നുവെന്ന് വെളിപ്പെടുത്തി.
ഒരു ഫാമിലി മെഡിസിന്‍ വെയിറ്റിംഗ് റൂമില്‍നിന്ന് 180 മുതിര്‍ന്ന രോഗികളെ ഗവേഷണ സംഘം റിക്രൂട്ട് ചെയ്തു. പങ്കെടുത്തവര്‍ക്കെല്ലാം മിതമായോ കഠിനമോ ആയ വേദന, ഉല്‍ക്കണ്ഠ അല്ലെങ്കില്‍ രണ്ടും അനുഭവിച്ചവരായിരുന്നു.
സാധാരണ മെഡിക്കല്‍ അപ്പോയിന്റുകള്‍ക്കുശേഷം രോഗികളെ ക്രമരഹിതമായി രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. പരിശീലനം ലഭിച്ച വാളണ്ടിയര്‍മാര്‍ ഒരു ഗ്രൂപ്പിനെ ക്രിസ്തീയ പ്രാര്‍ത്ഥന നടത്തിയ ഗ്രൂപ്പായി 5 മിനിറ്റ് പ്രാര്‍ത്ഥനയ്ക്കും രണ്ടാമത്തെ ഗ്രൂപ്പിനെ സംഗീതം ശ്രവിക്കാന്‍ ചിവവഴിച്ച ഗ്രൂപ്പായും തിരിച്ചു.
തൊട്ടു പിന്നാലെയും രണ്ടാഴ്ചയ്ക്കുസേഷവും , ആറ് ആഴ്ചയ്ക്കുശേഷവും പങ്കെടുത്തവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്തു. വേദനയുടെയും ഉല്‍ക്കണ്ഠയുടെയും അളവിലുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ ഒന്നിലധികം ഇടവേളകളില്‍ നിരീക്ഷിച്ചു.
രണ്ടു ഗ്രൂപ്പിലും രോഗികള്‍ പുരോഗതി കാണിച്ചപ്പോള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ ഗണ്യമായി കൂടുതല്‍ ആശ്വാസം പ്രാപിച്ചതായി കണ്ടെത്തിയതായി ദി അനല്‍സ് ഓഫ് ഫാമിലി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

