വെടിനിറുത്തലിന് അമേരിക്കയുടെ സമ്മര്‍ദ്ദം; ബൈബിള്‍ വാക്യമുദ്ധരിച്ച് നെതന്യാഹുവിന്റെ പ്രതിഷേധം

വെടിനിറുത്തലിന് അമേരിക്കയുടെ സമ്മര്‍ദ്ദം; ബൈബിള്‍ വാക്യമുദ്ധരിച്ച് നെതന്യാഹുവിന്റെ പ്രതിഷേധം

Asia Breaking News Europe

വെടിനിറുത്തലിന് അമേരിക്കയുടെ സമ്മര്‍ദ്ദം; ബൈബിള്‍ വാക്യമുദ്ധരിച്ച് നെതന്യാഹുവിന്റെ പ്രതിഷേധം

യെരുശലേം: യു.എസും യിസ്രായേലും ഇപ്പോള്‍ സൈനിക, നയതന്ത്ര വഴിത്തിരിവിലാണ്. ഗാസയിലെ പ്രധാന നഗരമായ റാഫയില്‍ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് യിസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഹമാസിനെതിരായ സൈനിക നടപടി ആരംഭിച്ചാല്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ യിസ്രായേലിന് കഴിയില്ലെന്ന് യു.എസ്.

മുന്നറിയിപ്പു നല്‍കുന്നു. തന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഗാസക്കാരെ സംരക്ഷിക്കാനുള്ള ഭാരം യിസ്രായേലിന്റെ മേല്‍ ചുമത്തി.

യിസ്രായേലിന് ഒരു അധിക ബാദ്ധ്യതയുണ്ട്. കാരണം ഹമാസ് സിവിലിയന്‍ ജനതയ്ക്കിടയില്‍ ഒളിച്ച് പ്രവര്‍ത്തിക്കുന്നത് ആശുപത്രികള്‍ക്കും ഡേ കെയര്‍ സെന്ററുകള്‍ക്കും മറ്റും കീഴിലുള്ള ഭീരുക്കളെപ്പോലെയാണ്.

ഗാസയിലെ നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാന്‍ യിസ്രായേലിനു അടിസ്ഥാനപരമായ ഉത്തരവാദിത്വമുണ്ട്. ബൈഡന്‍ പ്രഖ്യാപിച്ചു.

ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുന്നതിന് ഈജിപ്ഷ്യന്‍ അതിര്‍ത്തി കടന്ന് പോകുന്നതിന് ഗാസയില്‍ ഒരു തുറമുഖം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഭരണകൂടം പ്രഖ്യാപിച്ചു. എന്നാല്‍ ഫ്ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ആആശയത്തെ പിന്തിരിപ്പിച്ചു.

സഹായം ചെയ്യാന്‍ ആരെയാണ് ആശ്രയിക്കുന്നത് അതാണ് പ്രശ്നം. ഹമാസ് തന്നെ ഇടപെടും. ഹമാസില്‍ പട്ടിണി കിടക്കുന്ന ആരുമില്ല. അവര്‍ക്ക് ആ ചരിത്രവുമില്ല.

സാധാരണക്കാരെ സഹായിച്ച പാരമ്പര്യവുമില്ല. അത് അപകടകരമാണ്. അതുകൊണ്ട് ഹമാസിനെ പരാജയപ്പെടുത്തുക മാത്രമാണ് ഏക പോംവഴി. റൂബിയോ പറഞ്ഞു.

എന്നാല്‍ യു.എസിന്റെ ഇപ്പോഴത്തെ നിലപാടില്‍ അമര്‍ഷം കൊണ്ട യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ശക്തമായി പ്രതികരിച്ചു.

റാഫയില്‍ പ്രവര്‍ത്തിക്കരുതെന്നു ഞങ്ങളോടു പറയുന്നവര്‍ ഞങ്ങളോട് യുദ്ധം തോല്‍ക്കാനാണ് പറയുന്നത്. അത് സംഭവിക്കില്ല. അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ട്. നെതന്യാഹു പറഞ്ഞു.

ബൈബിളിലെ സങ്കിര്‍ത്തനം 144 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ യുദ്ധത്തിനു എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് യിസ്രായേലിന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

ഞങ്ങള്‍ ഒക്ടോബര്‍ 7-ന്റെ എല്ലാ പാഠങ്ങളും പഠിക്കുന്നു. അത് പരസ്യമായും പൂര്‍ണ്ണമായും ചെയ്യും. വ്യക്തമായി ഒരു ലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. യുദ്ധത്തില്‍ സമ്പൂര്‍ണ്ണമായ വിജയം കൈവരിക്കുക എന്നതാണ് അദ്ദേഹം പറഞ്ഞു.