റവയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഉപ്പുമാവ് ഇഷ്ടപ്പെടും
ഉപ്പുമാവ് ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകുകയില്ല. കാരണം അത്രയ്ക്കു പ്രിയപ്പെട്ട ഒരു ഭക്ഷണമാണിത്. പ്രധാനമായും പ്രാതലിനാണ് ഉപ്പുമാവ് കഴിക്കുന്നത്.
ഗോതമ്പ് പൊടിക്കുന്നതിനിടെ കിട്ടുന്നതാണ് റവ. അതുകൊണ്ടുതന്നെ ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും.
100 ഗ്രാം റവയില്‍ മൂന്നു ഗ്രാം നാരുകള്‍ ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഇതുകൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികള്‍ക്കു കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. രക്തത്തിലെ ഗ്ളൂക്കോസിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. വിശപ്പു കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്കുന്നു. ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ റവ സഹായിക്കുന്നു.
ഇതിലെ മഗ്നീഷ്യം പേശികള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. അയണ്‍ ധാരാളമുണ്ട്.

