ഹീമോഗ്ളോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍

ഹീമോഗ്ളോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍

Health

ഹീമോഗ്ളോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍

ശരീരത്തില്‍ ഹീമോഗ്ളോബിന്‍ കുറവുള്ള അവസ്ഥയെ അനീമിയ എന്നു വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ് ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്ത വിളര്‍ച്ച ചില രോഗങ്ങള്‍ മുതലായവ കാരണമാകാന്‍ ഇടയാക്കുന്നു.

എല്ലാവരിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൌമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായും കണ്ടുവരുന്നത്.

ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ളോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ചില ജ്യൂസുകളുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ്: ബീറ്റ്റൂട്ട് ജ്യൂസില്‍ ഇരുമ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളമുണ്ട്.

മാതളം: മാതളം ഇരുമ്പിന്റെയും വിറ്റാമിന്‍ സിയുടെയും കലവറയാണ്. അതിനാല്‍ ഹീമോഗ്ളോബിന്‍ ഉല്‍പ്പാദനവും ആഗീരണവും പ്രോത്സാഹിപ്പിക്കുന്നു.

ആപ്പിളും അത്തിപ്പഴവും: ആപ്പിളിലും അത്തിപ്പഴത്തിലും ഇരുമ്പിന്റെ അളവ് കൂട്ടാനുള്ള ധാതുക്കളുണ്ട്.

നെല്ലിക്ക: വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ശരീരത്തിനു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഇരുമ്പിന്റെ സാന്നിദ്ധ്യവും ഉണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.