ഇന്ത്യയുടെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ ഇടപാടുകള്‍ ഗണ്യമായി കൂടുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ നാണയമായ ഇ-റുപ്പിയുടെ ഇടപാടുകള്‍ ഗണ്യമായി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍.
ഡിസംബറില്‍ ഇ-റുപ്പി ഉപയോഗിച്ചുള്ള പ്രതിദിന ഇടപാടുകള്‍ പത്തുലക്ഷം കവിഞ്ഞെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.
വര്‍ഷാന്ത്യത്തില്‍ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും വാണിജ്യ ബാങ്കുകളും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇ-റുപ്പിയായി വിതരണം ചെയ്തതാണ് ഇടപാടുകളുടെ വന്‍ വര്‍ദ്ധനവിനു കാരണമായതെന്നാണ് വിലയിരുത്തല്‍.
2022 ഡിസംബറിലാണ് റിസര്‍വ്വ് ബാങ്ക് ഇ-റുപ്പിയുടെ പൈലറ്റ് പ്രൊജക്റ്റിന് തുടക്കമിട്ടതെങ്കിലും കഴിഞ്ഞ ഒക്ടോബര്‍ വരെ പ്രതിദിനം 25,000 ഇടപാടുകളാണുണ്ടായത്.
യു.പിഐ ഇടപാടുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതാണ് ഇ-റുപ്പിയുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, കാനറാ ബാങ്ക് എന്നിവയാണ് പ്രധാനമായും ഇ-റുപ്പിയുടെ പ്രചാരത്തില്‍ മുന്‍നിരയിലുള്ള ബാങ്കുകള്‍.

