അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്‍

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്‍

Health

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുട്ടികളില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പിന്റെ കണ്ടെത്തല്‍.

2023 മുതല്‍ 2024 അവസാനം വരെ 15,261 കുട്ടികള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട ചികിത്സ നല്‍കിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സസ് കേന്ദ്രങ്ങള്‍, പേരന്റിംഗ് ക്ളിനിക്കുകള്‍, സ്കൂള്‍ കൌണ്‍സിലിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമായത്.

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പഠനത്തിലെ പിന്നോക്കാവസ്ഥ, മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്നം, വിഷാദരോഗം, ഉല്‍ക്കണ്ഠ, അമിത മാനസിക സമ്മര്‍ദ്ദം, ആത്മഹത്യാ പ്രവണത എന്നിവ കണ്ടെത്തി.

ഇത് ലഹരി ഉപയോഗിക്കുന്നവരുടേതിനു തുല്യമാണെന്നും പറയുന്നു. പോഷകാഹാരക്കുറവ്, വ്യായമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളില്‍ പ്രകടമാണ്.

ഇവരില്‍ മസ്തിഷ്ക്ക വികാസത്തിനും തടസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയും കാരണമാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.