ഈജിപ്റ്റില്‍ 1700 വര്‍ഷം മുമ്പുള്ള ക്രിസ്ത്യന്‍ നഗരം കണ്ടെത്തി

ഈജിപ്റ്റില്‍ 1700 വര്‍ഷം മുമ്പുള്ള ക്രിസ്ത്യന്‍ നഗരം കണ്ടെത്തി

Asia Breaking News Middle East

ഈജിപ്റ്റില്‍ 1700 വര്‍ഷം മുമ്പുള്ള ക്രിസ്ത്യന്‍ നഗരം കണ്ടെത്തി

കെയ്റോ: ഈജിപ്റ്റിലെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ ഏകദേശം 1700 വര്‍ഷം മുമ്പ് നിലനിന്നിരുന്ന ഒരു ക്രിസ്ത്യന്‍ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഇത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ ആദ്യകാല സമൂഹങ്ങളിലൊന്നിന്റെ ദൈനംദിന ജീവിതത്തിലേക്ക് ഒരു അപൂര്‍വ്വ കാഴ്ച പകര്‍ന്നു തരുന്നു.

പ്രമുഖ നഗരമായ ലക്സറിനു പടിഞ്ഞാറ് 185 മൈല്‍ അകലെയുള്ള ദഖ്ല ഒയാസിസിലെ ഐന്‍ അല്‍ സാബില്‍ പുരാവസ്തു സ്ഥലത്താണ് ഈ കണ്ടെത്തല്‍ നടന്നത്.

ബൈസെന്റൈന്‍ കാലഘട്ടത്തിലെ വാസസ്ഥലത്തെ പൂര്‍ണ്ണ നഗരമായി വിശേഷിപ്പിച്ചുകൊണ്ട് ഈജിപ്റ്റിലെ ടൂറിസം പുരാവസ്തു വകുപ്പ് ഈ കണ്ടെത്തല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ നിര്‍മ്മിച്ച ഒരു ബസലിക്ക പള്ളി, ടിഡോസ് എന്ന പള്ളി ഡീക്കന്റെ വീട്, ഒരു പഴയ ഹൌസ് ചര്‍ച്ച് എന്നിവ പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നതു പ്രകാരം ഇവിടെനിന്നാണ് കണ്ടെത്തിയത്.

നഗരത്തിലെ എല്ലാ കെട്ടിടങ്ങളും മണ്ണ് ഇഷ്ടികകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ രണ്ട് വാച്ച് ടവറുകളുടെ അവശിഷ്ടങ്ങള്‍, കട്ടിയുള്ള പ്രതിരോധ മതിലുകളുടെ ഒരു കോട്ട, വലിയ ഹാളുകളും കമനാകൃതിയിലുള്ള മേല്‍ക്കൂരകളുമുള്ള വീടുകളുടെ ഒരു കൂട്ടം എന്നിവയും ഈ സ്ഥലത്ത് ഉള്‍പ്പെടുന്നു.

ഈജിപ്റ്റിലെ സുപ്രീം കൌണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസിലെ ഇസ്ളാമിക്, കോപ്റ്റിക്, യഹൂദ പുരാവസ്തു മേഖലയുടെ തലവനായ ദിയ സാഹ്റാന്‍ പറഞ്ഞു. കിഴക്ക് പടിഞ്ഞാറ് ക്രോസ് സ്ട്രീറ്റുകള്‍ മുറിച്ചു കടന്ന് വടക്കുനിന്ന് തെക്കോട്ടു പോകുന്ന പ്രധാന തെരുവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

തുറന്ന സ്ക്വയറുകളും പ്ളാസകളും സൃഷ്ടിക്കുന്ന നഗരത്തിന്റെ മധ്യ ഭാഗത്ത് പ്രധാന തെരുവുകളില്‍ ഒന്നിനെ അഭിമുഖീകരിക്കുന്ന ഒരു ബസലിക്ക പള്ളി ഉണ്ട്. ഖനനത്തില്‍ വീട്ടുപകരണങ്ങള്‍, ക്രിസ്തീയ ചിഹ്നങ്ങള്‍ പതിച്ച നാണയങ്ങള്‍, കോപ്റ്റിക്-ഗ്രീക്ക് ഭാഷകളില്‍ എഴുതിയ 200 ഓസ്ട്രിക്കുകളുടെ ഒരു ശേഖരം എന്നിവയും കണ്ടെടുത്തു.

വില്‍പ്പന ഇടപാടുകള്‍, കത്തിടപാടുകള്‍, ദൈനംദിന ജീവിതത്തിലെ മറ്റ് വിശദാംശങ്ങള്‍ എന്നിവ ഈ ഗ്രന്ഥങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉല്‍ഖനന ഡയറക്ടര്‍ സാഹ്റാന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.