സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരക്കാരന്‍ വരുന്നു! എഐ ഹാര്‍ഡ്വെയര്‍ അടുത്ത ടെക് വിപ്ളവം

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരക്കാരന്‍ വരുന്നു! എഐ ഹാര്‍ഡ്വെയര്‍ അടുത്ത ടെക് വിപ്ളവം

Breaking News Global

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരക്കാരന്‍ വരുന്നു! എഐ ഹാര്‍ഡ്വെയര്‍ അടുത്ത ടെക് വിപ്ളവം

ടെക് ലോകത്തെ ഏറ്റവും വലിയ ജനപ്രിയ കണ്ടുപിടുത്തം ഏതാണെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പരയും സ്മാര്‍ട്ട് ഫോണ്‍.

കൈയ്യിലൊതുങ്ങാവുന്ന ഈ സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി.

എന്നാല്‍ ഭാവിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം നമ്മുടെ നിത്യ ജീവിതത്തിനു തന്നെ വളരെ ഉപകാരപ്രദമായി മാറിയേക്കാവുന്ന ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സിഇഒ സാം ആള്‍ട്ട്മാന്‍.

ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി ചേര്‍ന്നാണ് ആള്‍ട്ട്മാന്‍ പുതിയ ടെക് വിപ്ളവത്തിനു വഴിയൊരുക്കുന്നത്.

ഈ പുതിയ എഐ അധിഷ്ഠിത ഹാര്‍ഡ്വെയര്‍ ഉപകരണം അടുത്ത ടെക് വിപ്ളവമാകുമെന്ന് സാം ആള്‍ട്ട്മാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മാണം. ഇവ രൂപത്തിലും പ്രവര്‍ത്തനത്തിലും നിലവിലെ സ്മാര്‍ട്ട് ഫോണോ സ്മാര്‍ട്ട് ഗ്ളാസോ പോലെ ആയിരിക്കില്ലെന്ന് ആള്‍ട്ട് മാന്‍ സൂചിപ്പിക്കുന്നു.

പുതിയ ഈ ഉപകരണത്തെപ്പറ്റിയുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ലോകം ആകാംക്ഷയോടെ കാത്തിരുന്നു കാണാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.