വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

Breaking News Health

വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

പല സ്ഥലങ്ങളിലും സര്‍വ്വ സാധാരണമാണ് ഉഴിഞ്ഞ എന്ന ഔഷധച്ചെടി. സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഴിഞ്ഞ ഉത്തമമാണ്.

ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയില്‍ ചേര്‍ത്ത് സന്ധി വേദന ഉണ്ടാകുമ്പോള്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.

കൂടാതെ വാതം, നീര് ഇല്ലാതാക്കാനും വായിലെ അള്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കാനും ഉഴിഞ്ഞയില ഉപയോഗിക്കാം.

ഉഴിഞ്ഞ ഇലയിട്ടു തിളപ്പിച്ച വെള്ളം വായില്‍ കൊള്ളുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. ദശപുഷ്പങ്ങളില്‍ പെടുന്ന ഉഴിഞ്ഞ സംസ്കൃതത്തില്‍ ഇന്ദ്രവല്ലിയെന്ന പേരില്‍ അറിയപ്പെടുന്നു.

മുടിക്ക് നല്ല തിളക്കവും അഴകും ലഭിക്കുവാന്‍ ഉഴിഞ്ഞ തലമുടിയില്‍ ഷാംമ്പുവിനു പകരമായി ഉപയോഗിക്കാവുന്നതാണ്. ഉഴിഞ്ഞയിട്ടു തിളപ്പിച്ച എണ്ണ ഗുണപ്രദമാണ്.

നമ്മുടെ ശരീരത്തിനു മികച്ച രോഗപ്രതിരോധശേഷി നല്‍കാനും ഉഴിഞ്ഞ മികച്ചതാണ്. ആര്‍ത്തവ കാലത്തുണ്ടാകുന്ന ശക്തിയേറിയ വേദനയെ അകറ്റുവാനും ഉഴിഞ്ഞ ഉപകാരപ്രദമാണ്.