16 വര്‍ഷമായി ഭക്ഷണവും വെള്ളവും വേണ്ട; 26 കാരി ജീവിക്കുന്നു
അഡിസ്അബാബ: ഒരു നേരം ഭക്ഷണമോ വെള്ളമോ കഴിക്കാതെ ഇരുന്നാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ വാര്‍ത്തയൊന്നു ശ്രദ്ധിക്കേണമേ! 16 വര്‍ഷമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതെ ആരോഗ്യത്തോടെ ജീവിക്കുന്ന ഒരു യുവതിയുണ്ട്, എത്യോപ്യയിലെ മുലുവോര്‍ക് അംബൌ (26).
പച്ചവെള്ളം പോലും കുടിക്കാതെ 16 വര്‍ഷം ജീവിച്ച മുലുവോര്‍ക് പത്താം വയസില്‍ രുചിച്ച പയര്‍ സ്റ്റു ആണ് ലാസ്റ്റ് ഫുഡ് ഐറ്റം. അതിനുശേഷം എന്തുകൊണ്ട് 16 വര്‍ഷമായി ഭക്ഷണം കഴിക്കാതിരിക്കുന്നു എന്ന ചോദ്യത്തിനു മുലുവോര്‍ക് തമാശയായി ആദ്യം ഒന്നു ചിരിക്കും. എന്നിട്ടു മറുപടി പറയും.
വിശന്നിട്ടുവേണ്ടേ? എന്നാല്‍ ഇന്നത്തെക്കാലത്ത് ഫാസ്റ്റ് ഫുഡ് അടിമകളായ നമ്മള്‍ അതിനും ചോദ്യം ചോദിക്കും. ആഹാരം കഴിക്കാന്‍ വിശക്കണണോ എന്ന്.
സ്കൂളില്‍ പഠിക്കുന്ന കാലത്തുപോലും ഭക്ഷണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ എപ്പഴേ കഴിച്ചു എന്നു കളവു പറയുമായിരുന്നു. മുലുവോര്‍ക്കിന്റെ ഈ അപൂര്‍വ്വ ശീലം കളവല്ലെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലും ദുബായിലും മാത്രമല്ല ഇന്ത്യയിലും ഈ യുവതി പലപ്രാവശ്യം ശാരീരിക പരിശോധനകള്‍ക്കു വിധേയമായിട്ടുണ്ട്.
ആഹാരവും വെള്ളവും വെടിഞ്ഞാല്‍ ശാരീരക ക്ളേശമോ, അവശതകളോ, പോഷകാഹാരക്കുറവുമൂലമുള്ള വൈകല്യങ്ങളോ ഉണ്ടാകില്ലേ എന്ന ചോദ്യത്തിനും അതൊന്നുമില്ല എന്ന മറുപടിയാണ് ലഭിക്കുക.
ഈ അത്ഭുത ജീവിതത്തിന്റെ രഹസ്യം വൈദ്യ ലോകത്തിനു ഇന്നും അജ്ഞാതമാണ്. മുലുവോര്‍ക് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പ്രസവത്തിനുശേഷം കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിച്ചപ്പോള്‍ മുലപ്പാല്‍ ഇല്ലായിരുന്നു. ആ ഒരു പ്രശ്നം മാത്രമാണ് ഏക സങ്കടമെന്ന് യുവതി പറയുന്നു.
ആഹാരം കഴിക്കാത്തതിനാല്‍ ടോയ്ലറ്റില്‍ പോകേണ്ടതായും വന്നിട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ ഒരാള്‍ ജീവിച്ചത് 8 ദിവസമാണ്.
ഗിന്നസ് വേള്‍ഡ് കിട്ടിയ നൈജീരിയയില്‍നിന്നുള്ള ആന്‍ഡ്രിയന്‍സ് മിഹാവെക്സ് 8 ദിവസത്തിനിടെ 24 കിലോ ഭാരം കുറഞ്ഞു. പിന്നീട് മരിച്ചു. ക്രിസ്ത്യാനിയായ മുലുവേര്‍ക് പറയുന്നു തന്റെ ഈ അത്ഭുത അവസ്ഥ ദൈവത്തിന്റെ ഒരു ഹിതമാണെന്ന്.