രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

Breaking News Health

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

രാവിലെ ഉറക്കമുണരുമ്പോള്‍ ഇന്നത്തെ ജീവിത ശീലങ്ങളും എന്തൊക്കെ ചെയ്തു തീര്‍ക്കണമെന്നുള്ള ചിന്തയുമാണ് നമ്മെ ഓരോരുത്തരെയും ഭരിക്കുന്നത്.

എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് രാവിലത്തെ തലവേദന. ഇത് നമ്മുടെ ഉന്മേഷത്തിനു പകരം നിരാശയാണുണ്ടാക്കുന്നത്.

മൈഗ്രെയ്ന്‍ തലവേദന, ക്ളസ്റ്റര്‍ തലവേദന, ഹിപ്നിക് തലവേദന, ടെന്‍ഷന്‍ തലവേദന എന്നിങ്ങനെ പലതരം തലവേദനകള്‍ ഉണ്ടാകാം. എന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുണ്ടാകുന്ന തലവേദനയെക്കുറിച്ച് ചിലത് അറിയാം.

ഉറക്കമില്ലായ്മ: രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാകാം രാവിലെയുണ്ടാകുന്ന തലവേദന.

അമിത ഉറക്കം: കൂടുതല്‍ നേരം കിടന്നുറങ്ങുന്നത് ശരീരത്തിന്റെ സ്വാഭാവിക ബയോളജിക്കല്‍ ക്ളോക്കിനെ താളം തെറ്റിക്കാം. ഇത് ഇത്തരം തലവേദനയിലേക്ക് നയിക്കാം.

നിര്‍ജ്ജലീകരണം: ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥയും അസഹനീയമായ തലവേദനയ്ക്കു കാരണമാകാം.

ആരോഗ്യ പ്രശ്നങ്ങള്‍: തിരിച്ചറിയപ്പെടാത്ത രോഗങ്ങളും ഉറക്കമുണരുമ്പോഴെ തലവേദനയ്ക്കു പിന്നിലുണ്ടാകാം. ഉദാഹരണത്തിന് തലച്ചോറിലെ ട്യൂമര്‍ പോലുള്ള രോഗാവസ്ഥകള്‍ തലവേദനയ്ക്കു കാരണമാകാം.

സ്ളീപ് അപ്നിയ: ഉറക്കത്തിനിടയില്‍ നൈമിഷികമായി ശ്വാസം തടസ്സപ്പെടുന്ന രോഗാവസ്ഥയെ, സ്ളീപ് അപ്നിയയും തലവേദനയുടെ ഒരു കാരണമാകാം. ഉറക്കെയുള്ള കൂര്‍ക്കം വലിയെല്ലാം സ്ളീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്.

വിഷാദ രോഗങ്ങളും ഉല്‍ക്കണ്ഠയും: കഴുത്തിലെ പേശികളില്‍ സമ്മര്‍ദ്ദം (ശരിയായ പൊസിഷനില്‍ അല്ലാത്ത ഉറക്കം കഴുത്തിലെ പേശികളില്‍ അമിതമായ സമ്മര്‍ദ്ദത്തിനിടയാക്കുന്നു) മുതലായവയും രാവിലത്തെ തലവേദനയ്ക്കു കാരണമാകാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.