കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

Breaking News Health

കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

ടെല്‍ അവീവ്: കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സാ രീതി വികസിപ്പിച്ചെടുത്ത് യിസ്രായേലി ഗവേഷകര്‍.

ഫ്രാഥമിക ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം ദ്വിതീയ ട്യൂമറുകളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമായി ക്യാന്‍സറിനെ ചികിത്സിക്കുന്നതിനായി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ ഒരു ഗ്രൌണ്ട് ബ്രേക്കിംഗ് ഇമ്മ്യുണോതെറാപ്പി വികസിപ്പിച്ചിരിക്കുന്നു.

യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് സെല്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്യാന്‍സറിനെ ചെറുക്കാനുള്ള ചികിത്സയില്‍ വിവിധ തരത്തിലുള്ള രോഗപ്രതിരോധ സംവിധാന കോശങ്ങള്‍, പ്രത്യേകിച്ച ഡെന്‍ഡ്രിറ്റിക് സെല്ലുകള്‍ (ശരീരത്തിലുള്ള ആക്രമണകാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നവ) ഈ സെല്ലുകള്‍ എന്നിവ ഗവേഷണം സംയോജിപ്പിക്കുന്നു.

ഗവേഷകര്‍ ഒരു പുതിയ ഇന്‍ഹിബിറ്റര്‍ വികസിപ്പിച്ചെടുത്തു. ഇത് നിലവിലുള്ള കാന്‍സര്‍ ചികിത്സയ്ക്കൊപ്പം ട്യൂമര്‍ മൈക്രോ എന്‍വയോണ്‍മെന്റിലെ ഡെന്‍ഡ്രിറ്റിക് കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി.

ടി സെല്ലുകളും ഡെന്‍ഡ്രിറ്റിക് സെല്ലുകളും തമ്മിലുള്ള ബന്ധം കാന്‍സറിനെതിരെ ശക്തമായ പ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നുവെന്നും ചികിത്സയ്ക്കുശേഷവും കാന്‍സറിനെ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുന്ന മെമ്മറി ഇമ്മ്യൂണ്‍ സെല്ലുകളാണ് ഗവേഷകര്‍ കണ്ടെത്തിയതെന്നും പഠന ഗവേഷണ സംഘത്തിലെ പ്രധാനിയായ റോണി ദഹാന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.