ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ആവശ്യമാണോ?

ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ആവശ്യമാണോ?

Health

ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ആവശ്യമാണോ?

ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റുകളാണ് കാലങ്ങളായി നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ദന്ത സംരക്ഷണത്തിന് ആവശ്യ ഘടകം തന്നെയാണ് ഫ്ളൂറൈഡ്. ആയതിനാലാണ് കമ്പനിക്കാര്‍ ഇത് ടൂത്ത് പേസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ സമീപ കാലത്ത് ഫ്ളൂറൈഡുകള്‍ ഇല്ലാത്ത ടൂത്ത് പേസ്റ്റുകളും ആളുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ആയതിനാല്‍ ചിലര്‍ക്കൊക്കെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്.

പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ക്കെതിരെ ശക്തമായ മരുന്നായി ഫ്ളൂറൈഡ് പണ്ടു മുതലേ ഉപയോഗിച്ചു വരുന്നു. പല്ലിന്റെ നഷ്ടപ്പെട്ട ഇനാമല്‍ പുനര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനും ഭക്ഷണത്തില്‍നിന്നും ബാക്ടീരിയാകളില്‍നിന്നുമുള്ള ആസിഡ് ആക്രമണങ്ങളെ ചെറുക്കാനുമായി ഇത് ഏറെ സഹായിക്കുന്നു.

മിക്ക ദന്ത ഡോക്ടര്‍മാരും ഇപ്പോഴും ഫ്ളൂറൈഡിനു പകരം വയ്ക്കാന്‍ ഒന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല എന്നതാണ് വസ്തുത.

എന്നിരുന്നാലും ഫ്ളൂറൈഡ് ആര്‍ക്കൊക്കെയാണ് ആവശ്യമായിരിക്കുന്നത്: നിങ്ങള്‍ ശരിയായ സമയത്ത് പല്ല് ബ്രഷ് ചെയ്യുന്നിടത്തോളം കാലം ഫ്ളൂറൈഡിന്റെ സഹായമില്ലാതെതന്നെ പല്ല് കേടാവാതെ സൂക്ഷിക്കാന്‍ കഴിയും.

മധുരം കുറഞ്ഞ ഭക്ഷണ ക്രമം പാലിക്കുക. പതിവായി സ്നാക് പോലുള്ള ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ദന്തശുചിത്വം പാലിക്കുക.

ഇവ കൃത്യമായി പാലിച്ചാല്‍ ഫ്ളൂറൈഡിന്റെ സേവനം ആവശ്യമായി വരുന്നില്ല എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.