കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ കഴിച്ചു നോക്കൂ!

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ കഴിച്ചു നോക്കൂ!

Breaking News Health

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ കഴിച്ചു നോക്കൂ!
നല്ലൊരു ശതമാനം ആളുകളെയും ഭയപ്പെടുത്തുന്ന ഒരു രോഗമാണ് കൊളസ്ട്രോള്‍ ‍. മനുഷ്യ ശരീരത്തില്‍ വിവിധ തരം കൊഴുപ്പുകളുണ്ട്. ഇതില്‍ വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍ ‍.

ശരീരത്തിനു ആവശ്യമുള്ള ഘടകം തന്നെയാണ് കൊളസ്ട്രോള്‍ ‍. എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതല്‍ കൊളസ്ട്രോള്‍ രക്തത്തിലെത്തുമ്പോള്‍ ഹൃദയാഘാതം പോലയുള്ള ഗുരുതരമായ അവസ്ഥയിലേക്കു നയിക്കപ്പെടും.

ഈ ചീത്ത കൊളസ്ട്രോളിനെ അഥവാ എല്‍ഡിഎല്‍നെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍കൊണ്ട് സാധിക്കും.

ശരീരത്തിലെ അനാവശ്യ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞള്‍ നല്ലതാണ്. ധമനികളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ മഞ്ഞളിന് കഴിവുണ്ട്. പയറുവര്‍ഗ്ഗങ്ങളും നന്നായി കഴിക്കുക.

പയറില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകള്‍ പോലെയുള്ള പോഷകങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. മല്ലി ഇട്ട വെള്ളം ദിവസവും കുടിക്കുന്നതും ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

രാത്രി വെള്ളത്തില്‍ മല്ലി വിത്ത് ഇട്ട് തിളപ്പിച്ചശേഷം രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്ട്രോള്‍ മാറ്റി പകരം നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ ഓറഞ്ച് ജ്യൂസ് സഹായിക്കും. അതുപോലെ ഓട്സ് കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഓട്സിലെ ബീറ്റ ഗ്ളൂക്കനും ഫൈബറുമാണ് ഇതിനു സഹായകരമാകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.