അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

Breaking News Health USA

അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

ഒരു ജൈവിക അമ്മയുടെ ആവശ്യമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍.

ചര്‍മ്മം ഉപയോഗിച്ച് ഒരു ലൈംഗിക കോശം സൃഷ്ടിക്കുക എന്നതാണ് അടിസ്ഥാന ആശയം. ആ കോശത്തെ പിന്നീട് ബീജ കോശങ്ങള്‍ ഉപയോഗിച്ച് ബീജസങ്കലനം ചെയ്യാന്‍ കഴിയും.

രണ്ട് ജനിതക പിതാക്കന്മാരും അമ്മയില്ലാത്തവരുമായ ഒരു കുഞ്ഞിനെ സൃഷ്ടിക്കാന്‍ സൈദ്ധാന്തികമായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒരാള്‍ക്ക് ക്രിത്രിമ അണ്ഡ കോശത്തിനുള്ള ചര്‍മ്മം നല്‍കാനും ഒരാള്‍ക്ക് ബീജം നല്‍കാനും കഴിയും.

പ്രായം മൂലമോ മറ്റ് കാരണങ്ങളാലോ പ്രത്യുല്‍പ്പാദന പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും ഈ നടപടി ക്രമം ഉപയോഗിക്കാവുന്നതാണ്.

ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ നിരവധി കൃത്രിമ അണ്ഡങ്ങളെ ബീജം ഉപയോഗിച്ച് വിജയകരമായി ബീജസങ്കലനം ചെയ്തു.

അവയില്‍ ചിലത് ഭ്രൂണങ്ങളായി വളരാന്‍ തുടങ്ങി. ഐവിഎഫ് നടപടി ക്രമങ്ങളില്‍ ഭ്രൂണങ്ങള്‍ ഗര്‍ഭാശയത്തിലേക്കു മാറ്റുന്ന ഘട്ടമാണിത്. എന്നിരുന്നാലും ഈ പ്രക്രീയ പൂര്‍ണ്ണതയിലെത്തിയിട്ടില്ല.

സൃഷ്ടിക്കപ്പെട്ട ബീജസങ്കലനം ചെയ്ത 82 അണ്ഡങ്ങളില്‍ 9 ശതമാനം മാത്രമേ ഭ്രൂണങ്ങളായി വികസിച്ചിട്ടുള്ളു. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രസവ ചികിത്സാ ഗൈനക്കോളജി പ്രൊഫസര്‍ ഡോ. പോള അമാറ്റോ ദി ടെലിഗ്രാഫിനോടു പറഞ്ഞു.

എല്ലാ ഭ്രൂണങ്ങള്‍ക്കും വളരെയധികം ക്രോമസോമുകള്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ വളരെ കുറവായിരുന്നു. അതുമല്ലെങ്കില്‍ ഓരോ ജോഡിയില്‍ നിന്നും ഒന്നുപോലും ഇല്ലായിരുന്നു എന്നു പറഞ്ഞു.

ഇവ ഒരു സാധാരണ കുഞ്ഞായി വളരുമെന്നു പ്രതീക്ഷിക്കാനാവില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംവിധാനങ്ങളെ ഒരു വലിയ മുന്നേറ്റമായി നിരവധി ശാസ്തജ്ഞന്മാര്‍ പുകഴ്ത്തുന്നുണ്ട്. എന്നിരുന്നാലും ഇത് ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.