ആഫ്രിക്കയെ സുവിശേഷീകരിക്കുവാന്‍ 2 ലക്ഷം പേരെ പരിശീലിപ്പിക്കുന്നു
നെയ്റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായി സുവിശേഷീകരിക്കുവാന്‍ 2 ലക്ഷം സുവിശേഷകരെ പരിശീലിപ്പിക്കുമെന്ന് ആഫ്രിക്ക ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ റവ. നെല്‍സണ്‍ മകാണ്ട.
അക്കാദമിക് രംഗത്ത് പുതിയ പദ്ധതി ഏറ്റെടുക്കുന്നതിനു മുമ്പ് മകാണ്ട നെയ്റോബി ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററായിരുന്നു. കെനിയയിലെ നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.
കെനിയയിലുടനീളമുള്ള 30-ലധികം വ്യത്യസ്ത പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയില്‍ ഏകദേശം 30 ദശലക്ഷം അംഗങ്ങളാണുള്ളത്.
12 മുതല്‍ 15 ദശലക്ഷം വരെ ആളുകളെ പ്രതിനിധീകരിക്കുന്ന കെനിയയിലെ ഇവാഞ്ചലിക്കല്‍ അലയന്‍സിന്റെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു മകാണ്ട. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ യു.എസ്. മിഷണറിമാരുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ മുഖാന്തിരം സുവിശേഷവല്‍ക്കരണം കുതിച്ചുയരുകയാണെന്ന് മകാണ്ട വിശദീകരിക്കുന്നു.
സുവിശേഷം കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുവാന്‍ സുവിശേഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് അനിവാര്യമെന്ന് മകാണ്ട വിശ്വസിക്കുന്നു.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി കുറഞ്ഞത് 2 ലക്ഷം പാസ്റ്റര്‍മാരെ പരിശീലിപ്പിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മകാണ്ട ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

