പ്രസംഗങ്ങള്‍ തയ്യാറാക്കാന്‍ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനെതിരെ ശുശ്രൂഷാ ഗൈഡ് പുറത്തിറക്കി

പ്രസംഗങ്ങള്‍ തയ്യാറാക്കാന്‍ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനെതിരെ ശുശ്രൂഷാ ഗൈഡ് പുറത്തിറക്കി

Breaking News Top News

പ്രസംഗങ്ങള്‍ തയ്യാറാക്കാന്‍ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനെതിരെ ശുശ്രൂഷാ ഗൈഡ് പുറത്തിറക്കി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (കൃത്രിമ ബുദ്ധി) ഉപയോഗങ്ങള്‍ ക്രിസ്ത്യന്‍ ആത്മീക ശുശ്രൂഷകളില്‍ അതിരുകടക്കുന്നതിനെതിരായി സഭാ നേതാക്കളെ ഉപയോഗിക്കുന്ന ഒരു പുതിയ ഗൈഡ് പുറത്തിറക്കി.

യു.എസിലെ സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്റെ എത്തിക്സ് ആന്‍ഡ് റിലിജിയസ് ലിബര്‍ട്ട് കമ്മീഷന്‍ ആണ് ഗൈഡ് പ്രസിദ്ധീകരിച്ചത്. നമ്മുടെ കൈകളുടെ പ്രവര്‍ത്തി കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ ശുശ്രൂഷ എന്ന പേരിലാണ് മാര്‍ഗ്ഗ രേഖ.

39 പേജുള്ള ഈ രേഖയില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ എഐയുമായി ഇടപഴകുമ്പോള്‍ പരിഗണിക്കേണ്ട പൊതുതത്വങ്ങളുടെ ഒരു പട്ടികയും, എഐ സാങ്കേതിക വിദ്യയുടെ വ്യാപനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സഭകള്‍ അഭിമുഖീകരിച്ചേക്കാവുന്ന നിരവധി സാഹചര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജ്ഞാനത്തിന്റെയും പക്വതയുടെയും വികാസത്തിന്റെയും പ്രക്രീയയെ ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്യാനോ വെട്ടിച്ചുരുക്കാനോ എഐ തയ്യാറാക്കിയ പ്രസംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഇത് മുന്നറിയിപ്പു നല്‍കുന്നു.

എഐ പാസ്റ്ററെ പ്രസംഗത്തില്‍ സഹായിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു, പക്ഷെ ദൈവജനത്തോട് ദൈവ വചനം പ്രസംഗിക്കുവാന്‍ ദൈവം പുരുഷനോട് പ്രത്യേകമായി ആഹ്വാനം ചെയ്യുന്നതിനെ മാറ്റി സ്ഥാപിക്കാനോ പകരമാക്കാനോ ഇത് ഒരിക്കലും ഉപയോഗിക്കരുത് എന്ന് മുന്നറിയിപ്പു നല്‍കുന്നു.

പ്രസംഗകന്റെ ഹൃദയത്തെ ദൈവം നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു മാര്‍ഗ്ഗമാണ് പ്രസംഗ വികസന പ്രക്രീയ. ഗൈഡ് വിശദീകരിക്കുന്നു.

കൂടാതെ എഐ ഒരിക്കലും ദൈവത്തിനും മനുഷ്യര്‍ക്കും മുമ്പില്‍ സമ്പന്നമായ ഒരു സമൂഹത്തിനു പകരമാവുകയോ പകരക്കാരനാകുകയോ ചെയ്യരുത്. ഗൈഡ് പ്രസ്താവിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.