റോമിനെതിരായ യഹൂദ കലാപത്തിന്റെ തെളിവുകള്‍; ഗലീലയില്‍നിന്നും നാണയങ്ങള്‍ കണ്ടെടുത്തു
യെരുശലേം: ലോകത്തെ എക്കാലത്തെയും ശക്തമായിരുന്ന റോമന്‍ സാമ്രാജ്യത്തിനെതിരായുള്ള ചരിത്രപ്രസിദ്ധമായ യഹൂദന്മാരുടെ പ്രക്ഷോപത്തിന്റെ തെളിവുകള്‍ നിരത്തി യിസ്രായേലില്‍നിന്നും പുരാതന നാണയങ്ങള്‍ കണ്ടെടുത്തു.
വടക്കന്‍ യിസ്രായേലില്‍ ലോവര്‍ ഗലീലിയിലെ ഹുക്കോക്കിന്റെ പുരാതന വാസസ്ഥലത്ത് നിന്ന് 1600 വര്‍ഷത്തിലേറെ പഴക്കമുള്ള 22 വെങ്കല നാണയങ്ങളുടെ ഒരു ശേഖരം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെ ഗവേഷകര്‍ കണ്ടെടുത്തു.
മഹാകലാപകാലത്ത് ((66-70 സിഇ) കൊത്തിയെടുത്തതും പിന്നീട് ബാര്‍കോച്ച്ബ കലാപത്തിനായി (132-136 സിഇ) രൂപപ്പെടുത്തിയതുമായ തുരങ്കങ്ങളുടെയും അറകളുടെയും ഒരു ശൃംഖലയായ ഒരു ഭൂഗര്‍ഭ ഒളിത്താവള സമുച്ചയത്തിനുള്ളിലെ ഒരു ചെറിയ വിള്ളലിലാണ് നിധി കണ്ടെത്തിയത്.
ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നാണയങ്ങള്‍ പിന്നീടുള്ള ഒരു സംഘര്‍ഷത്തില്‍ നിന്നുമായിരുന്നു റോമന്‍ ഭരണത്തിന്‍ കീഴിലുള്ള അവസാന യഹൂദ കലാപമായ 351-352 സിഇയിലെ കലാപത്തില്‍നിന്നായിരുന്നു അതെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.
ഈ ശേഖരം സൂക്ഷിച്ചിരുന്ന ആളുകള്‍ അതിന്റെ ഒളിത്താവളം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതായി തോന്നുന്നു. ഭീഷണിയായ പ്രശ്നങ്ങള്‍ അവസാനിക്കുമ്പോള്‍ അവ വീണ്ടെടുക്കാമെന്ന് കരുതി.
ഐഎഎയിലെ പുരാവസ്തു ഗവേഷകനായ ഉറി ബര്‍ഗറും സെഫാത്ത് അക്കാദമിക് കോളേജിലെ പ്രൊഫസര്‍ യിനോണ്‍ ശിവ്ടിയലും വിശദീകരിച്ചു.
നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഭരിച്ചിരുന്ന റോമന്‍ ചക്രവര്‍ത്തിമാരായ കോണ്‍സ്റ്റന്റൈന്‍ രണ്ടാമന്റെയും കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്റെയും മുഖഭാവങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുഴിച്ച ഹുക്കോക്ക് തുരങ്കങ്ങള്‍ പിന്നീടുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ വീണ്ടും ഉപയോഗിച്ചിരുന്നുവെന്ന ഈ അപൂര്‍വ്വ തെളിവ് സ്ഥിരീകരിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു.

