നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു; 33 മരണം
അബുജ: നൈജീരിയായിലെ കടുന സംസ്ഥാനത്ത് ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ഇസ്ളാമിക ഫുലാനി ഇടയന്മാരും, തീവ്രവാദികളും നടത്തിയ കൂട്ടക്കൊലയില്‍ 33 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.
ശനിയാഴ്ച രാത്രി 10 മണിയോടെ സോംഗോണ്‍ കറ്റാഫ് കൌണ്ടിയിലെ ക്രിസ്ത്യന്‍ റൂബി ഗ്രാമത്തില്‍ സായുധരായ അക്രമികള്‍ ഇരച്ചു കയറിയാണ് കൊല നടത്തിയത്.
നിരവധി പേര്‍ക്ക് പരിക്കേറ്റു. 40 ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടതായും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.
വടക്കന്‍ നൈജീരിയായില്‍ പൊതുവെ ഇസ്ളാമിക തീവ്രവാദികളുടെ ശക്തി കേന്ദ്രമാണ്. അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനും പോലീസിനും കഴിയുന്നില്ലെന്ന് സോങ്ക്വ ആംഗ്ളിക്കന്‍ ഡയോഷ്യസിന്റെ ബിഷപ്പ് റവ. ജേക്കബ് കാശി ആരോപിച്ചു.
കഴിഞ്ഞ ഏഴര വര്‍ഷങ്ങളായി ക്രൈസ്തവര്‍ ഇവിടങ്ങളില്‍ തീവ്രവാദികളുടെ വിളയാട്ടത്തിനു ഇരകളാകുന്നു. ആയിരക്കണക്കിനു ക്രൈസ്തവര്‍ രക്തസാക്ഷികളായി.
ചര്‍ച്ചുകള്‍ , ഭവനങ്ങള്‍ , സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കുന്നു. ഭയത്തോടെയാണ് വിശ്വാസികള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയായില്‍ 2022-ല്‍ മാത്രം 5,014 ക്രൈസ്തവര്‍ക്കാണ് വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളാകേണ്ടിവന്നത്. 4726 പേര്‍ തട്ടിക്കൊണ്ടുപോകലിനിരയായി.
ഇവരെ ഉപദ്രവിക്കുകയോ നിര്‍ബന്ധിച്ച് മതംമാറ്റുകയോ വിവാഹം കഴിക്കുകയോ ആണ് പതിവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

