യിസ്രായേല്‍ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം സങ്കീ. 147-ന്റെ ഗാനം പാടിയത് വൈറലായി

യിസ്രായേല്‍ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം സങ്കീ. 147-ന്റെ ഗാനം പാടിയത് വൈറലായി

Breaking News Middle East

യിസ്രായേല്‍ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം സങ്കീ. 147-ന്റെ ഗാനം പാടിയത് വൈറലായി
യെരുശലേം: ക്രൈസ്തവരോടു വളരെ സൌഹൃദബന്ധം പുലര്‍ത്തുന്ന യിസ്രായേലിന്റെ ജനകീയ നേതാവായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ 147 ആസ്പദമാക്കി രചിച്ച ക്രിസ്തീയ ഗാനം പാടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യിസ്രായേല്‍ പൌരന്മാരായ ക്രിസ്ത്യാനികളായ യാനോന്‍ മഗല്‍ ‍, ഇറള്‍ സെഗല്‍ ‍, ശീമോന്‍ കിക്ലിന്‍ എന്നിവരോടൊപ്പം ഒരു മുറിയില്‍ ഒന്നിച്ചിരുന്നു പാട്ടു പാടുകയാണ്.

അവരുടെ നടുവില്‍ ബെന്യാമീന്‍ നെതന്യാഹുവും താളച്ചുവടില്‍ ഇരുന്നുകൊണ്ട് പാട്ടുപാടുന്ന രംഗമാണ് ഫെയ്സ് ബുക്കില്‍ ഒരാള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 15-ന് പുറത്തുവിട്ട പോസ്റ്റ് ലക്ഷക്കണക്കിനാളുകളാണ് കാണാനിടയായത്. ഒരു ടെലിവഷനുവേണ്ടി ഗാനം പാടിയപ്പോഴാണ് നെതന്യാഹുവും പങ്കു ചേര്‍ന്നത്.

സങ്കീര്‍ത്തനം 147-ന്റെ “യെരുശലേമോ യഹോവയെ പുകഴ്ത്തുക; സീയോനെ നിന്റെ ദൈവത്തെ സ്തുതിക്ക. അവന്‍ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു” (12,13) എന്ന വാക്യങ്ങളെ ആസ്പദമാക്കിയാണ് ഗാനം പാടിയത്.