ഭീകരരുടെ തടങ്കലില്‍ കഴുത്തറക്കുന്നതിനു മുമ്പ് ദൈവത്തെ സ്തുതിച്ച് പാസ്റ്ററുടെ വീഡിയോ

ഭീകരരുടെ തടങ്കലില്‍ കഴുത്തറക്കുന്നതിനു മുമ്പ് ദൈവത്തെ സ്തുതിച്ച് പാസ്റ്ററുടെ വീഡിയോ

Africa Breaking News

ഭീകരരുടെ തടങ്കലില്‍ കഴുത്തറക്കുന്നതിനു മുമ്പ് ദൈവത്തെ സ്തുതിച്ച് പാസ്റ്ററുടെ വീഡിയോ
അഡാമാവ: നൈജീരിയായില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് മോചന ദ്രവ്യത്തിനായി

വിലപേശിയപ്പോഴും യേശുവിനെ തള്ളിപ്പറയാന്‍ നിര്‍ബന്ധിച്ചപ്പോഴും രക്തദാഹികളുടെ വാളിനു മുമ്പില്‍ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാതെ ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത പാസ്റ്റര്‍ കഴുത്തറക്കപ്പെട്ടു.

നൈജീരിയ ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ അഡാമാവ സ്റ്റേറ്റിലെ മിച്ചിക്ക പ്രാദേശിക ഏരിയ ചെയര്‍മാന്‍ പാസ്റ്റര്‍ ലാവാന്‍ ആണ്ടിമിയാണ് ചങ്കൂറ്റത്തോടെ അവസാന ശ്വാസം വരെ കര്‍ത്താവിനുവേണ്ടി നിലകൊണ്ടത്. കഴിഞ്ഞ ജനുവരി 3-നാണ് ആണ്ടിമിയെ മിച്ചിക്കയില്‍നിന്നും ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

ഭീകരരുടെ രഹസ്യ തടങ്കലില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ ആണ്ടിമി കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദൈവത്തില്‍ ആശ്രയം വെച്ചു. ഭീകരരുടെ മുമ്പില്‍ ദൈവത്തെ സ്തുതിച്ചും ദൈവത്തിന്റെ കൃപയെ ഓര്‍ത്തും പതറാതെ സംസാരിക്കുന്നതും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കില്ലെന്നും പറയുന്ന വീഡിയോ ചിത്രമാണ് പുറത്തുവന്നത്.

ആണ്ടിമിയുടെ മോചനത്തിനായി ഭരണകൂടത്തോടു മോചനദ്രവ്യം ആവശ്യപ്പെടുന്നതിനുവേണ്ടി ചിത്രീകരിച്ച രംഗമാണ് വീഡിയോയില്‍ ‍. ഗവണ്മെന്റ് ആണ്ടിമിയുടെ മോചനത്തിനായി പരിശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ജനുവരി 20-തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം സാംപിസ വനത്തിനുള്ളില്‍ കഴുത്തറക്കപ്പെട്ട വാര്‍ത്തയാണ് പിന്നീട് കേട്ടത്.

2 മില്യണ്‍ യൂറോയാണ് ഭീകരര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. ഇതു ലഭിക്കാതെ വന്നപ്പോഴാണ് പാസ്റ്റര്‍ ആണ്ടിമിയെ കഴുത്തറത്തു കൊലപ്പെടുത്തിയത്. ആണ്ടിമിയുടെ ഭാര്യയെയും മക്കളെയും അധികാരികളും ക്രൈസ്തവ സമൂഹവും ആശ്വസിപ്പിച്ചു.