62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍

62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍

Breaking News Middle East

ഈജിപ്റ്റില്‍ 62 കാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു, ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പെന്ന് ഭീകരര്‍
കെയ്റോ: ഈജിപ്റ്റില്‍ ഒരു ക്രിസ്യാനി ഉള്‍പ്പെടെ മൂന്നുപേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഭീകര സംഘടന. രാജ്യത്തെ സായുധ സേനയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള താക്കീതാണെന്നും ക്രിസ്ത്യാനികള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും സംഘടന.

ഈജിപ്റ്റിലെ ന്യൂനപക്ഷമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമായ നബീല്‍ ഹബാഷി സലാമയെ (62) യാണ് വധിച്ചത്. ഇദ്ദേഹത്തെ കൂടാതെ രണ്ട് ഗോത്രവര്‍ഗ്ഗക്കാരെയും വധിക്കുന്ന വീഡിയോയും ഭീകരര്‍ പുറത്തു വിട്ടിട്ടുണ്ട്.

നെഞ്ചിനു കുറുകെ എകെ 47 തോക്കുമേന്തി നില്‍ക്കുന്ന ഭീകരര്‍ തന്റെ ചൂണ്ടു വിരല്‍ ഉയര്‍ത്തി ഈജിപ്റ്റ് സൈന്യത്തെ പിന്തുണയ്ക്കുന്നതിനു നിങ്ങള്‍ കൊടുക്കുന്ന വിലയാണിത് എന്നു പറയുന്നു.

അതിനു ശേഷം മുന്നില്‍ മുട്ടില്‍ നിര്‍ത്തിയിരിക്കുന്ന സലാമയുടെ തലയിലേക്കു നിറയൊഴിക്കുകയുമായിരുന്നു. വീഡിയോയിലുള്ള മറ്റു രണ്ടു ഭീകരുടെ കൈയ്യിലും എകെ 47 റൈഫിളുകളുണ്ട്.

കഴിഞ്ഞ നവംബറിലാണ് സലാമയെ കാണാതായത്. വടക്കന്‍ സീനായ് പ്രവിശ്യയിലെ ബിര്‍ ‍-അ-അബേദിലെ തെരുവിലൂടെ നടന്നുപോയ അദ്ദേഹത്തെ കാറിലെത്തിയ ഭീകരര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

വീഡിയോയിലുള്ളത് സലാമ തന്നെയാണെന്ന് കോപ്റ്റിക് ചര്‍ച്ച് വക്താവ് സ്ഥിരീകരിച്ചു. കൊല്ലപ്പെടുന്ന നിമിഷം വരെ സലാമ വിശ്വാസം കാത്തുസൂക്ഷിച്ചതായി അദ്ദേഹം പറഞ്ഞു.