യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു

യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു

Breaking News Middle East

യെരുശലേമിലെ സെഹിയോന്‍ മാളികയുടെ ജനാല യഹൂദന്‍ തകര്‍ത്തു

യെരുശലേം: യേശുവിന്റെ അന്ത്യ അത്താഴം നടന്ന സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന സെഹിയോന്‍ മാളികയുടെ ഒരു ജനാല തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

യെരുശലേം സ്വദേശിയായ ഒരു യഹൂദന്‍ കല്ലെറിഞ്ഞാണ് ജനമാല തകര്‍ന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായ അക്രമി കൃത്യം നടത്തിയത് മദ്യ ലഹരിയിലാണെന്ന് കുറ്റ സമ്മതം നടത്തി. കര്‍ശന ഉപാധിയോടെ ഇയാള്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്.

യെരുശലേമില്‍ അടുത്ത കാലത്തായി ക്രൈസ്തവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയോ നേതാക്കളെയും പുരോഹിതരെയും ആക്രമിക്കുന്ന സംഭവങ്ങളും പെരുകി വരുന്നതായി റിപ്പോര്‍ട്ടുണ്ട്.

തീവ്ര വലതുപക്ഷ യഹൂദര്‍ ആണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ ‍. കഴിഞ്ഞ ഏപ്രിലില്‍ അയിന്‍ കെറാമിലെ മഠത്തില്‍ കയറിയ മോഷ്ടാക്കള്‍ കന്യാസ്ത്രീയെ ബന്ധിച്ചശേഷം മഠം കൊള്ളയടിക്കുകയുണ്ടായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

ജനുവരിയില്‍ ഉത്തര യിസ്രായേലിലെ മാ അല്ലോത്ത് താഷിഹായിലെ മാറോനൈറ്റ് ക്രിസ്ത്യന്‍ സെന്റര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

തുടര്‍ന്ന് ഒരാഴ്ചയ്ക്കകം യെരുശലേമിലെ സീയോന്‍ കുന്നിലുള്ള സെമിത്തേരിയിലെ ശവകുടീരങ്ങള്‍ ആക്രമിക്കുകയും ഓള്‍ഡ് സിറ്റിയിലുള്ള അര്‍മേനിയന്‍ ആശ്രമ ഭിത്തികളില്‍ ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.