നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

Breaking News Others

നമ്മുടെ ചിന്തകള്‍ക്ക് ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍

നമ്മുടെ തലയിലെ ചിന്തകള്‍ ശരീരത്തില്‍ വേദനയുണ്ടാക്കുമെന്നുള്ള പഠന റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. ഒഹിയോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠന പ്രകാരം നമ്മുടെ ചിന്തകള്‍ക്കും വൈകാരിക അവസ്ഥകള്‍ക്കും ശാരീരിക ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും നിര്‍ണായക സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെങ്കിലും ഈ പഠനത്തോടെ കൂടുതല്‍ വ്യക്തത വരുകയാണ്.

മാനസിക കാരണങ്ങളായ ഉത്ക്കണ്ഠയും, വിഷാദവും വേദനയെക്കുറിച്ചുള്ള തോന്നല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

വൈദ്യശാസ്ത്ര, മനശാസ്ത്ര മേഖലകളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് സാധിക്കും. ഗവേഷണത്തില്‍ പങ്കെടുത്തവരെ ദുരിതപൂര്‍വ്വവും അസഹ്യവുമായ ചില ദൃശ്യങ്ങള്‍ കാണിക്കുകയും നെഗറ്റീവ് ചിന്തകളും വികാരങ്ങളും ഉണര്‍ത്തുന്ന ചില ടാസ്ക്കുകളില്‍ അവരെ ഏര്‍പ്പെടുത്തിക്കുകയും ചെയ്തു.

ഈ നെഗറ്റീവ് മാനസിക നില ഇവരുടെ വേദനയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായും വേദനയുടെ തീവ്രതയും സംവേദനത്വവും കൂട്ടിയതായും ഗവേഷകര്‍ കണ്ടെത്തി.

തലച്ചോറിനെയും വികാരങ്ങളെയും വേദന വിശകലനം ചെയ്യുന്ന കേന്ദ്രങ്ങളെയും കൂട്ടിയിണക്കുന്ന നാഡിവ്യൂഹപരമായ ശൃംഖലയാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്ന് ഗവേഷകര്‍ കരുതുന്നു. നെഗറ്റീവ് ചിന്തകളും വികാരങ്ങളും സമ്മര്‍ദ്ദ ഹോര്‍മോണുകളുടെയും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെയും ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നതും വേദനയുടെ സംവേദനത്വത്തെ അധികരിപ്പിക്കുകയും ചെയ്യും.

വിട്ടുമാറാത്ത വേദനഅനുഭവിക്കുന്ന രോഗികളുടെ ചികിത്സയില്‍ കോഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി റിലാക്സേഷന്‍ ടെക്നിക്കുകള്‍ എന്നിവ പ്രയോജനപ്പെടുമെന്നും ഗവേഷകര്‍ കരുതുന്നു.

ഇതിനായി വൈദ്യശാസ്ത്ര പ്രൊഫഷണലുകള്‍ ശാരീരികമായ ലക്ഷണങ്ങള്‍ മാത്രം പരിഗണിക്കാതെ മാനസികവും വൈകാരികവുമായ ഘടകങ്ങളെക്കൂടി പരിഗണിച്ച് ചികിത്സാ പദ്ധതി തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.