സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍ സമാപിച്ചു

Breaking News Kerala Top News

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍ സമാപിച്ചു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹൈറേഞ്ച്, നിലമ്പൂര്‍ ദക്ഷിണമേഖലാ സമ്മര്‍ ക്യാമ്പുകള്‍ സമാപിച്ചു.
കുട്ടിക്കാനം തേജസ് സെന്ററില്‍ ഏപ്രില്‍ 21,22 തീയതികളില്‍ നടന്ന ഹൈറേഞ്ച് മേഖലാ ക്യാമ്പ് എസ്.എസ്. സംസ്ഥാന പ്രസിഡന്റ് പാ. സജു.പി.തോമസ് ഉദ്ഘാടനം ചെയ്തു.

 

‘ക്രിസ്തുവിനായി രൂപാന്തിരപ്പെടുക’ എന്നതായിരുന്നു ചിന്താ വിഷയം. ഡോ. സജി കെ.പി., പാ. ജി. ജോയിക്കുട്ടി, പ്രൊഫ. ബ്ളെസ്സന്‍ ജോര്‍ജ്ജ്, പാ. ബിനു ഡൊമിനിക് തുടങ്ങിയവര്‍ ക്ലാസ്സെടുക്കുകയും, പാ. ജി തോമസ്, പാ. സജു. സി. കോയിക്കലേത്ത്, പാ. റെജി കുര്യന്‍ ‍, , പാ. ജെ. മോനച്ചന്‍ തുടങ്ങിയവര്‍ പ്രപസംഗിക്കുകയും ചെയ്തു.

 

മുണ്ടക്കയം, കുമളി, ചപ്പാത്ത്, ഏലപ്പാറ തുടങ്ങിയ ഡിസ്ട്രിക്ടുകളില്‍നിന്നും അറുപതോളം കുട്ടികളും 20-ല്‍ പരം അദ്ധ്യാപകരും പങ്കെടുത്ത ക്യാമ്പില്‍ 3 കുട്ടികള്‍ രക്ഷിക്കപ്പെടുന്നതിനും 14 കുട്ടികള്‍ സുവിശേഷ വേലയ്ക്ക് സമര്‍പ്പിക്കുന്നതിനും ഇടയായി.
നിലമ്പൂര്‍ പാലുണ്ട ന്യൂ ഹോപ്പ് ബൈബിള്‍ കോളേജില്‍ ഏപ്രില്‍ 27, 28 തീയതികളില്‍ നടന്ന മലബാര്‍ മേഖല ക്യാമ്പ് എസ്.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. ബ്ളെസ്സന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

 

നിലമ്പൂര്‍ സോണല്‍ പ്രസിഡന്റ് പാ. പി.പി. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. “ക്രിസ്തുവിനായി രൂപാന്തിരപ്പെടുക” എന്ന ചിന്താവിഷയത്തില്‍ ഡോ. സജി കെ.പി., ഇവാ. ഉമ്മന്‍ പി. ക്ലമന്റ്സന്‍ ‍, പാ., സാലു വര്‍ഗീസ്, തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. അറുപത്തഞ്ചോളം കുട്ടികളും 25-ല്‍പരം അദ്ധ്യാപകരും പങ്കെടുത്ത ക്യാമ്പില്‍ 10 കുട്ടികള്‍ രക്ഷിക്കപ്പെടുന്നതിനും 17 കുട്ടികള്‍ സുവിശേഷ വേലയ്ക്കു സമര്‍പ്പിക്കുന്നതിനും ഇടയായി.

 

ചില കുട്ടികള്‍ പരിശുദ്ധാത്മാവില്‍ നിറയപ്പെടുന്നതിനും ഇടയായി. സോണല്‍ സെക്രട്ടറി ബ്രദര്‍ തോമസ് വര്‍ഗീസ് (പാലാങ്കര) പ്രാദേശിക ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. എസ്.എസ്. ബോര്‍ഡ് അംഗങ്ങളായ ബ്രദ. ബാബു കുര്യാക്കോസ്, ഇവാ. ഐസ്റ്റിന്‍ സൈമണ്‍ എന്നിവരും അനവധി പാസ്റ്റേഴ്സും ക്യാമ്പില്‍ പങ്കെടുത്തു. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പാ. സാലു വര്‍ഗീസ് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സണ്ടേസ്കൂള്‍ ദക്ഷിണ മേഖലയുടെ നേതൃത്വത്തില്‍ വട്ടപ്പാറ അനുഗ്രഹ ആഡിറ്റോറിയത്തില്‍ നടന്ന ഏകദിന ക്യാമ്പില്‍ 250-ല്‍ പരം കുട്ടികളും 200 അദ്ധ്യാപകരും സംബന്ധിച്ചു. എസ്.എസ്. സംസ്ഥാന പ്രസിഡന്റ് പാ. സജു പി. തോമസ് പ്രാര്‍ത്ഥിച്ചാരംഭിച്ച ക്യാമ്പില്‍ പ്രൊഫ. എം.കെ. ശാമുവേല്‍ ‍, ഡോ. സജി. കെ.പി., പ്രൊഫ. ബ്ളെസ്സന്‍ ജോര്‍ജ്ജ്, ഡോ. സാലു വര്‍ഗീസ്, ബ്രദ. ഏബ്രഹാം ഫിലിപ്പോസ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

 

സോണല്‍ പ്രസിഡന്റ് പാ. കെ.എം. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ അസി. ഓവര്‍സിയര്‍ പാ. പി.ജി. മാത്യൂസ്, സോണല്‍ സെക്രട്ടറി ബ്രദ. ബി. ജോസ്, സ്റ്റേറ്റ് എസ്.എസ്. ഭരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന ദൈവദാസന്മാരെ ആദരിക്കുകയും വിവിധ തലങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. സോണല്‍ കോര്‍ഡിനേറ്റര്‍ ബ്രദ. രാജന്‍ കോലത്ത്, പാ. ദിനകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.