യെഹൂദ ശ്മശാനം തകര്‍ത്തു, പുനരുദ്ധരിക്കാന്‍ സാമ്പത്തിക സഹായവുമായി മുസ്ളീങ്ങള്‍
സെന്റ് ലൂയിസ്: ലോകത്ത് ഏതു രാജ്യങ്ങളിലായാലും യെഹൂദന്മാരെന്നു കേട്ടാല്‍ കലിയിളകുന്നവരാണ് ചില ഇസ്ളാമിക തീവ്രവാദികളും, മതമൌലിക വാദികളും. യെഹൂദന്മാരെ തങ്ങളുടെ ജന്മ ശത്രുക്കളായി കണ്ടുകൊണ്ട് അവരെ എങ്ങനെയെങ്കിലും നശിപ്പിക്കാനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരുമാണ് ഇത്തരക്കാര്‍ .
എന്നാല്‍ വിദ്വേഷികളായ ഇവരെ മനം തിരിപ്പിക്കാനുതകുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്നും ഉണ്ടായത്. യെഹൂദന്മാര്‍ കഴിഞ്ഞാല്‍ തങ്ങളുടെ ശത്രുക്കളില്‍ പ്രധാനി അമേരിക്കയെന്ന് ചില ഇസ്ളാമിക തീവ്രവാദികളും, മതമൌലിക വാദികളും മുദ്രകുത്തുമ്പോഴും യഥാര്‍ത്ഥ മനുഷ്യ സ്നേഹികളായ ഭൂരിപക്ഷം മുസ്ളീങ്ങളും അമേരിക്കയില്‍ത്തന്നെയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ .
മിസ്സൂറിയിലെ സെന്റ് ലൂയിസിലുള്ള യെഹൂദ ശ്മശാനം ആരോ തകര്‍ത്തു. അത് പുനരുദ്ധരിക്കാന്‍ സഹായഹസ്തവുമായി എത്തിയത് ഇവിടത്തെ ഒരു മുസ്ളീം സംഘടനയാണ്. 123 വര്‍ഷം പഴക്കമുള്ള ചേസെഡ് ഷെല്‍ എമെത്ത് സൊസൈറ്റിയുടെ ശ്മശാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ സംഘടന ഏറ്റെടുത്തത്. ഏകദേശം മൂവായിരത്തിലധികം ആളുകള്‍ ചേര്‍ന്ന് ഒറ്റ ദിവസംകൊണ്ട് 91,000 ഡോളര്‍ (60 ലക്ഷം രൂപ) സമാഹരിച്ചു നല്‍കി.
ശ്മശാനത്തിലെ ഇരുനൂറോളം ഹെഡ് സ്റ്റോണുകളാണ് സംഘടനയുടെ നേതൃത്വത്തില്‍ നന്നാക്കിയത്. അമേരിക്കന്‍ യെഹൂദ സമൂഹത്തിനെതിരായി നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച സംഘടന അവരോട് ഐക്യ ദാര്‍ഢ്യവും പ്രഖ്യാപിച്ചു. യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സ്ഥലത്തെത്തി ശ്മശാനം നന്നാക്കിയ പ്രവര്‍ത്തകരെ അനുമോദിച്ചു. ഇത് രാജ്യത്തൊരു പ്രചോദനമാണെന്ന് പെന്‍സ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 20-നായിരുന്നു ഈ സെമിത്തേരി ആരോ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കല്ലറകളിലെ ഹെഡ്സ്റ്റോണുകള്‍ ഇടിച്ചു നിരത്തിയിരുന്നു. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ യെഹൂദന്മാര്‍ക്കെതിരെ ബോംബു ഭീഷണിയും ഉയര്‍ന്നിരുന്നു. താരിക് അല്‍ മെസ്സീദി, ലിണ്ട സാര്‍സര്‍ എന്നിവരാണ് പദ്ധതിക്കു മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചത്.
Hello there! I know this is kinda off topic however I’d figured I’d ask.
Would you be interested in trading links or maybe guest authoring a blog post or vice-versa?
My blog addresses a lot of the same subjects
as yours and I believe we could greatly benefit from each other.
If you might be interested feel free to send me an e-mail.
I look forward to hearing from you! Terrific blog by the way!
It’s difficult to find experienced people on this topic, however,
you sound like you know what you’re talking about!
Thanks adreamoftrains web hosting services
Wow! After all I got a blog from where I
be capable of in fact get helpful data regarding my study and knowledge.