സുഡാനില്‍ 25 ചര്‍ച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Breaking News Middle East

സുഡാനില്‍ 25 ചര്‍ച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
ഖാര്‍ത്തൂം: സുഡാനില്‍ തലസ്ഥാന നഗരിയായ ഖാര്‍ത്തൂം ഏരിയായിലെ 25 ക്രൈസ്തവ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

 

വടക്കന്‍ ഖാര്‍ത്തൂമിലെ കിഴക്കന്‍ നൈല്‍ പ്രദേശത്തെ ആരാധനാലയങ്ങളാണ് പൊളിച്ചു നീക്കാന്‍ മാര്‍ക്കിട്ടിരിക്കുന്നത്. എക്സിക്യൂട്ടീവ് കോര്‍പ്പറേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഗവ. ലാന്റ്സ്, എന്‍വിറോണ്‍മെന്റ്, റോഡ്സ് ആന്‍ഡ് ഡെമൊലിഷന്‍ ഓഫ് ഇറെഗുലാരിറ്റീസ് ഓഫ് ഖാര്‍ത്തും, 2016 ജൂണ്‍ 13-നു ലഭിച്ച കത്തു പ്രകാരമാണ് ഉത്തരവ്.

 

മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥലം ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു എന്നാരോപിച്ചാണ് ഗവണെന്റ് നടപടി. എന്നാല്‍ ക്രൈസ്തവരെ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നു സുഡാന്‍ പ്രസ്ബിറ്റീരിയന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് നേതാവ് റവ. യാഹിയ അബ്ദുല്‍ റഹീം നലു പറഞ്ഞു.

 

ഇത് ഒറ്റപ്പെട്ട സംഭവമല്ല, വിശാലമായ ക്രൈസ്തവ വിരുദ്ധ നടപടികളുടെ ഭാഗമാണിതെന്നും അദദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ റോമന്‍ കത്തോലിക്കാ സഭ മുതല്‍ പെന്തക്കോസ്തു വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ വരെ പൊളിച്ചു നീക്കേണ്ടി വരും.

Leave a Reply

Your email address will not be published.