യെഹൂദ, ക്രിസ്ത്യന്‍ നേതാക്കള്‍ പാര്‍ലമെന്റില്‍ ഒത്തുകൂടി, "ബൈബിളാണ് ഞങ്ങളുടെ പ്രധാന ഐഡന്റിറ്റി'

യെഹൂദ, ക്രിസ്ത്യന്‍ നേതാക്കള്‍ പാര്‍ലമെന്റില്‍ ഒത്തുകൂടി, “ബൈബിളാണ് ഞങ്ങളുടെ പ്രധാന ഐഡന്റിറ്റി’

Breaking News Middle East

യെഹൂദ, ക്രിസ്ത്യന്‍ നേതാക്കള്‍ പാര്‍ലമെന്റില്‍ ഒത്തുകൂടി, “ബൈബിളാണ് ഞങ്ങളുടെ പ്രധാന ഐഡന്റിറ്റി’

യെരുശലേം: ബൈബിളിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ യെഹൂദ-ക്രിസ്ത്യന്‍ നേതാക്കള്‍ അടുത്തയിടെ യിസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ഒത്തുകൂടി.

7-ാമത് നെസെറ്റ് ബൈബിള്‍ സ്റ്റഡിയാണ് കൂടിയത്. കര്‍ത്താവിന്റെ നിയമം യെരുശലേമില്‍നിന്നു എങ്ങനെ പുറപ്പെട്ടുവെന്നു തിരുവെഴുത്തുകള്‍ പറയുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച.

മത നേതാക്കള്‍ എബ്രായ തിരുവെഴുത്തുകളില്‍ നിന്നുള്ള ഒരു പ്രധാന വാക്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മീഖാ പ്രവചന പുസ്തകം 4:2 പറയുന്നു “സീയോനില്‍നിന്ന് ഉപദേശവും യെരുശലേമില്‍നിന്ന് യഹോവയുടെ വചനവും പുറപ്പെടും”.

ഷാലേം യെരുശലേം ഫൌണ്ടേഷന്റെ റബ്ബി യെഹൂദ ഗ്ളിക്ക് വിശദീകരിച്ചു “തോറയുടെ വചനവും ഹാശേമിന്റെ (കര്‍ത്താവിന്റെ) വചനവും യെഹൂദ ജനതയുടേതല്ലെന്ന് മനസ്സിലാക്കാനായിരുന്നു. ഇത് എല്ലാ രാജ്യങ്ങള്‍ക്കും ഹാഷേമിന്റെ വനചനമാണ്.

വ്യത്യസ്ത നടപ്പാക്കലുകള്‍ ‍, വാക്കിന്റെ വിഭിന്നമായ സ്വാധീനങ്ങള്‍ ‍, ഈ വാക്കുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ആളുകളോട് ഞങ്ങള്‍ കേട്ടു. അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എങ്ങനെ ഹാഷേമിന്റെ വെളിച്ചം യെരുശലേമില്‍നിന്നു പുറത്തു പോകുന്നു. ബെന്യാമിന്‍ നെതന്യാഹു സഖ്യത്തില്‍നിന്നും പ്രതിപക്ഷത്തുനിന്നുമുള്ള രണ്ട് സെനറ്റ് അംഗങ്ങള്‍ തിരുവെഴുത്തിനെ അഭിസംബോധന ചെയ്യാന്‍ എത്തി.

റിലിജിയസ് സയണിസ്റ്റ് പാര്‍ട്ടിയില്‍നിന്നുള്ള ഹോദ്താല്‍ പറഞ്ഞു, “നമ്മുടെ ഐഡന്റിറ്റിയുടെയും എല്ലാ പാശ്ചാത്യ നാഗരികതകളുടെയും അടിസ്ഥാനവും കാതലും ബൈബിളാണ്. അതിനാല്‍ നാമെല്ലാവരും നമ്മുടെ ബന്ധവും ബൈബിളിനെക്കുറിച്ചുള്ള അറിവും ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും വേണം.

വെല്‍വേഴ്സ്ഡ് മിനിസ്ട്രിയുടെ സ്ഥാപകരായ ഡോ. ജിം കാര്‍ലോ, ഭാര്യ റോസ് മേരി, നാഷണള്‍ യൂണിറ്റി പാര്‍ട്ടിയുടെ പ്രതിനിധി മൈക്കിള്‍ ബിട്ടന്‍, കവനന്റ് ഡോട്ടേഴ്സ് ടിവിയുടെ ഡോ. രൂത്ത് പ്ളമ്മര്‍ ‍, കെനിയയുടെ അംബാസിഡര്‍ സാമുവല്‍ തിയൂത്ത എന്നിവര്‍ പങ്കെടുത്തു.