സുവിശേഷം പങ്കുവെച്ചതിനു ബന്ധുക്കള്‍ ടെറസില്‍നിന്നു തള്ളി താഴെയിട്ടു, പിന്നീട് എല്ലാവരും ക്രിസ്തുവിങ്കലേക്ക്
ഇസ്ളാമബാദ്: സുവിശേഷം പങ്കുവെച്ചതിനു സ്വന്തം വീട്ടുകാര്‍ വീടിന്റെ ടെറസ്സില്‍നിന്നും തള്ളി താഴെയിട്ട വിശ്വാസി അത്ഭുതകരമായി രക്ഷപെട്ടു.
ഒരു വര്‍ഷത്തിനുശേഷം വീട്ടുകാര്‍ മുഴുവനും കര്‍ത്താവിങ്കലേക്കു വരികയും ചെയ്തു. അമേരിക്കയിലെ ന്യൂ ടൌണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷണറി സംഘടനയായ ഫൊര്‍ഗോട്ടന്‍ മിഷണറീസ് ഇന്റര്‍നാഷണലിന്റെ അദ്ധ്യക്ഷനായ പാസ്റ്റര്‍ ബ്രൂസ് അലന്‍ ആണ് കര്‍ത്താവ് തന്റെ ദാസന്മാരില്‍ക്കൂടി ചെയ്യുന്ന അത്ഭുതങ്ങള്‍ സാക്ഷീകരിക്കുന്നത്.
നിരവധി വിദേശ രാഷ്ട്രങ്ങളില്‍ പോയി സുവിശേഷം പങ്കുവെയ്ക്കുന്ന അലന്‍ അവിടെയെല്ലാം ചില ആത്മാക്കളെ നേടിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് പാക്കിസ്ഥാനിലും വന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഉള്ള രാജ്യത്ത് രണ്ടു പേരെങ്കിലും കര്‍ത്താവിങ്കലേക്കു കടന്നു വന്നാല്‍ വലിയ കാര്യമെന്നു കരുതി ഒരു മുസ്ളീം ദമ്പതികളോട് സുവിശേഷം പങ്കുവെയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഹബീബ് എന്ന ഗൃഹനാഥനും ഭാര്യയുമാണിവര്‍ . ഇരുവരും ചില ദിവസങ്ങള്‍ക്കുശേഷം കര്‍ത്താവില്‍ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു സ്നാനമേറ്റു. ഇവരുടെ മക്കള്‍ കൊച്ചു കുട്ടികളാണ്.
കര്‍ത്താവിന്റെ പാദപീഠത്തില്‍ പുതിയ അനുഭവത്തോടെ ജീവിതം തുടങ്ങിയ ഹബീബും കുടുംബവും തന്റെ മാതാപിതാക്കളോടും, സഹോദരങ്ങളോടും അവരുടെ കുട്ടികളോടും സുവിശേഷം പങ്കുവെച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതു രുചിച്ചില്ല. അവര്‍ ഹബീബിനോട് വഴക്കിടുകയും ഹബീബിനെ വീടിന്റെ മുകളിലത്തെ നിലയില്‍നിന്നും തള്ളി താഴെയിട്ടു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
ഹബീബ് താഴെവീണത് സിമന്റും മണലും കൂടിക്കിടന്നതിനു മുകളിലാണെങ്കിലും കാര്യമായ പരിക്കേറ്റു. ഇദ്ദേഹം പിന്നീട് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഈ സംഭവം നടക്കുന്നത് 2016 വേനല്‍ക്കാലത്തായിരുന്നു. പക്ഷേ ഈ സമയത്ത് ബ്രൂസ് അലന്‍ തന്റെ നട്ടില്‍ പോയിരുന്നു. പിന്നീട് കഴിഞ്ഞമാസം അലന്‍ വീണ്ടും പാക്കിസ്ഥാനില്‍ എത്തിയപ്പോള്‍ ചില ആത്മാക്കള്‍ സ്നാനപ്പെട്ട വിവരം ഹബീബിലൂടെ അറിയുവാനിടയായി.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ തന്റെ പിതാവും മാതാവും, സഹോദരങ്ങളും മക്കളുമാണ് അവരെന്ന് ഹബീബ് പറഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് അലന്റെ കണ്ണു നിറഞ്ഞു. താന്‍ രണ്ടു ആത്മാക്കളെ മാത്രം ആഗ്രഹിച്ചു. എന്നാല്‍ ഒരു വലിയ കുടുംബം മുഴുവന്‍ കര്‍ത്താവിങ്കലേക്കു വന്നതില്‍ ഏറെ ദൈവത്തിനു നന്ദി പറഞ്ഞു.

