പ്രമേഹ രോഗവും പാദ സംരക്ഷണവും

Breaking News Features Health

പ്രമേഹ രോഗവും പാദ സംരക്ഷണവും
ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. 10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ‍, ഹൃദ്രോഗികള്‍ ‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകട സാദ്ധ്യത കൂടുതലാണ്.

പെരുപ്പ് , മരവിപ്പ്, സ്പര്‍ശന ശക്തി കുറവ്, രക്ത സമ്മര്‍ദ്ദം, ചുമപ്പു നിറമുണ്ടാവുക, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം തുടങ്ങിയവ കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്, നേരത്തേ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, നഖങ്ങളിലെ കഠിനമായ രോഗബാധ എന്നിവ പാദങ്ങള്‍ മുറിച്ചു മാറ്റേണ്ടിവരുന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാക്കുന്നു.

നമ്മുടെ രാജ്യത്ത് ഒരു വര്‍ഷം ഏകദേശം ഒരു ലക്ഷത്തിലധികം വ്യക്തികളുടെ പാദഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ആയതിനാല്‍ എല്ലാ പ്രമേഹ രോഗികളും കുറഞ്ഞത് വര്‍ഷത്തിലൊരിക്കലെങ്കിലും പാദങ്ങള്‍ അപകടസാദ്ധ്യതയുള്ളതാണോ എന്നു പരിശോധിച്ച് ഉറപ്പു വരുത്തുന്നത് നല്ലതായിരിക്കും.

പാദസംരക്ഷണത്തിനുള്ള മുന്‍കരുതലുകള്‍
പുകവലി, പുകയില പദാര്‍ത്ഥങ്ങള്‍ പാടേ ഉപേക്ഷിക്കുക.
പാദ പരിചരണം നടത്തുക.
ഗ്ളൂക്കോസ് നിയന്ത്രിക്കുക.
നഖത്തിന്റെ കോണുകള്‍ തൊലിയോടു ചേര്‍ത്ത് വെട്ടരുത്.
നാഡിമരവിപ്പുള്ള രോഗികള്‍ കൃത്യമായ അളവിലുള്ള ചെരിപ്പുകള്‍ ‍. ഷൂസുകള്‍ ‍, കുഷ്യനുള്ള പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
സ്ട്രാപ്പുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് അവ ഊരിപ്പോകാതിരിക്കാന്‍ സസഹായിക്കും.
ഷൂസുകളില്‍ പൊട്ടലുകള്‍ ‍, വിടവുകള്‍ ‍, കല്ലുകള്‍ ‍, ആണികള്‍ എന്നിവയുണ്ടോ എന്നു പരിശോധിക്കുക.
സോക്സുകള്‍ നിത്യവും മാറുക.
വൃത്തിഹീനവും ഇറുകിയതുമായ സോക്സുകള്‍ ഉപയോഗിക്കരുത്.
വീട്ടിനുള്ളിലും പുറത്തും ചെരിപ്പില്ലാതെ നടക്കരുത്.
പാദങ്ങളില്‍ കുരുക്കള്‍ ‍, മുറിവുകള്‍ ‍, ചുവപ്പുനിറം തുടങ്ങിയവയുണ്ടോഎന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കുവാന്‍ മറക്കയും അരുത്.
ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പാദങ്ങള്‍ ദിവസവും കഴുകുക.