ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു

Convention Features Health

ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു
ആഗോളതാപനം വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കപൂണ്ട ശാസ്ത്രലോകം മറുമരുന്നുമായി രംഗത്തു വരുന്നു.

ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളഉന്നതു കുറയ്ക്കുന്ന പദ്ധതിക്കു പിന്നാലെയാണ് വികസ്വര രാഷ്ട്രങ്ങളിലെ ഒകുകൂട്ടം ഗവേഷകര്‍ പുതിയ ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. രാസവസ്തുക്കള്‍കൊണ്ട് അന്തരീക്ഷത്തില്‍ ഒരു ‘നേര്‍ത്ത പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവു കുറയ്ക്കുക എന്നതാണ് പദ്ധതി.

മാന്‍ മെയ്ഡ് സണ്‍ ഷെയ്ഡ് എന്നാണ് ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്നി പര്‍വ്വത സ്ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും ഒരു നേര്‍ത്ത പാളിയായി അന്തരീക്ഷത്തില്‍ നാളുകളോളം തങ്ങിനില്‍ക്കാറുണ്ട്. സൂര്യ പ്രകാശത്തെ തടയാന്‍ ശേഷിയുള്ള ഇവ ഭൂമിയില്‍ തണുപ്പു കൂട്ടാനും കാരണമാകുന്നു. നിയന്ത്രണവിധേയമായ നിലയില്‍ ഇപ്രകാരം ഭൂമിക്ക് ‘ഒരു പുതപ്പ്’ നല്‍കിയാല്‍ താപനില കുറയ്ക്കാനാകുമെന്നാണ് ഗവേഷകര്‍ ചിന്തിക്കുന്നത്.

‘സോളാര്‍ ജിയോ എന്‍ജിനീയറിംഗ്’ എന്നാണ് ഈ പരീക്ഷണത്തിനു നല്‍കിയിരിക്കുന്ന പേര്. അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന ‘ചാരക്കുട’ കൃതിമമായി നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ത്തന്നെ ഹാവാര്‍ഡ്, ഓക്സ്ഫോഡ് പോലുള്ള സര്‍വ്വകലാശാലകള്‍ സോളാര്‍ ജിയോ എഞ്ചിനീയറിംഗില്‍ പഠനം നടത്തുന്നുണ്ട്.

എന്നാല്‍ പഠനം ഉദ്ദേശിച്ച രീതിയില്‍ പെട്ടന്നു മുന്നേറാന്‍ കഴിയുന്നില്ല. 1267 ഗവേഷകരുടെ കൂട്ടായ്മയുടേതാണ് തീരുമാനം. സോളാര്‍ ജിയോ എഞ്ചിനീയറിംഗ് വരള്‍ച്ചയിലും മണ്‍സൂണിലും വെള്ളപ്പൊക്കത്തിലുമെല്ലാം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ആദ്യം അറിയേണ്ടത്. സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സള്‍ഫര്‍ കണികകളെ വിമാനങ്ങളില്‍ ആകാശത്ത് സ്പ്രേ ചെയ്യുന്ന രീതിയാണ് ആദ്യം പരീക്ഷിക്കുക.

ഇത് എത്രമാത്രം വിജയിക്കുമെന്നുള്ള കാര്യത്തിലും ഉറപ്പു പറയാറായിട്ടില്ല. ഒന്നുകില്‍ ഇത് വളരെ ഗുണകരം, അല്ലായെങ്കില്‍ എല്ലാം കീഴ്മേല്‍ മറിയും എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. സോളാര്‍ ജിയോ എഞ്ചിനീയറിംഗ് സാമ്പത്തികമായും സാമൂഹികമായുംഉള്‍പ്പെടെ അസാദ്ധ്യമാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിലപാട്.

കാലാവസ്ഥാ ക്രമം തെറ്റുമെന്നാണ് യു.എന്നിന്റെ ഏറ്റവും വലിയ ആശങ്ക. ഒരിക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ പിടിച്ചു നിര്‍ത്തുവാന്‍ പോലും കഴിയാത്തവിധം അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കുന്നു.

1 thought on “ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു

  1. Pingback: buy chloroquine

Comments are closed.