ചന്ദ്രനില്‍ ഉരുളക്കിഴങ്ങും, ചെടികളും കൃഷി ചെയ്യാനൊരുങ്ങി ചൈന
ബീജിംഗ്: ചന്ദ്രന്റെ ഉപരിതലത്തില്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പുമായി ചൈന.
ആദ്യഘട്ടത്തില്‍ ഉരുളക്കിഴങ്ങ് വിത്തുകളും, പുഷ്പിക്കുന്ന സസ്യത്തൈകളും പട്ടുനൂല്‍പ്പുഴുവിന്റെ മുട്ടകളുമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ചൈനയിപ്പോള്‍ .
ഈ വര്‍ഷത്തിന്റെ അവസാനം ചെയ്ഞ്ച് ഫോര്‍ ലൂണാര്‍ എന്ന പേടകത്തില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലടച്ച് ഇവ കൊണ്ടുപോകാനാണ് പദ്ധതി. കാബേജ്, കടുക്, ചെടിസസ്യങ്ങള്‍ ചന്ദ്രനില്‍ വിളയിച്ചെടുക്കാനാണ് ചൈന താല്‍പ്പര്യപ്പെടുന്നത്. പദ്ധതി വിജയിച്ചാല്‍ ചന്ദ്രനിലെ ആദ്യത്തെ ജൈവിക പരീക്ഷണമാകും അത്.
അലൂമിനിയംകൊണ്ടു നിര്‍മ്മിച്ച സിലിണ്ടര്‍ രൂപത്തിലുള്ള ടിന്നിന് 18 സെ.മി. നീളവും 16 സെ.മി. വ്യാസവും ഉണ്ട്. 3 കിലോഗ്രാം ആണ് അതിന്റെ ഭാരം. ടിന്നില്‍ വെള്ളവും നിറയ്ക്കും. പോഷക വസ്തുക്കളും വായുവും ചെറുക്യാമറായും വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന ഉപകരണവും ടിന്നിനുള്ളില്‍ വയ്ക്കും.
ചന്ദ്രനില്‍ ചെടികള്‍ വളരുമെന്നാണ് ചൈനീസ് ഗവേഷകരുടെ കണക്കുകൂട്ടല്‍ . ചെടികള്‍ വളരുന്നതിന്റെ ഓരോ ഘട്ടവും ക്യാമറ ഒപ്പിയെടുത്തു വിവരങ്ങള്‍ സെന്‍സര്‍ വഴി ഭൂമിയിലേക്കയക്കും.
ഭൂമിയില്‍നിന്ന് 3,80,000 കിലോമീറ്റര്‍ അകലെയാണ് ചന്ദോപരിതലമെന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയിലെ സ്ഥിതിയല്ല ചന്ദ്രനില്‍ . കാരണം അവിടെ അന്തരീക്ഷവായുവില്ല. അതിനാല്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

