150-ഓളം പള്ളികള്‍ ആക്രമിക്കപ്പെട്ടതായി യു.എസ്. നിരീക്ഷണ സംഘടന

150-ഓളം പള്ളികള്‍ ആക്രമിക്കപ്പെട്ടതായി യു.എസ്. നിരീക്ഷണ സംഘടന

Africa Breaking News Top News

സുഡാനില്‍ 150-ഓളം പള്ളികള്‍ ആക്രമിക്കപ്പെട്ടതായി യു.എസ്. നിരീക്ഷണ സംഘടന

ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ കഴിഞ്ഞ ഏപ്രിലില്‍ യുദ്ധം തുടങ്ങിയതു മുതല്‍ 150 ലധികം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംഘടനയായ യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുഡാനീസ് സായുധ സേനയും അര്‍ദ്ധ സൈനിക ധ്രുത സേനയും തമ്മിലുള്ള സംഘര്‍ഷം ആയിരക്കണക്കിനു ആളുകളുടെ ജീവന്‍ അപഹരിക്കുകയും മത സമൂഹങ്ങളെ നശിപ്പിക്കുകയും ചെയ്തു.

മതപരമായ സ്ഥലങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് യു.എസ്. നിരീക്ഷണ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 13,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി സംഘടനയുടെ കമ്മീഷണര്‍ മുഹമ്മദ് മഗിദ് പറഞ്ഞു.

ഭരണഘടന ആര്‍ട്ടിക്കിള്‍ 53 സംരക്ഷണം ഉണ്ടായിരുന്നിട്ടും സുഡാനില്‍ ആരാധനാലയങ്ങളും മതപരമായ സ്ഥലങ്ങളും അനുവദനീയമല്ലാത്ത വിധത്തില്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

മതനേതാക്കള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും സംഘര്‍ഷം മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മീഷണര്‍ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം സുഡാനിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആഴത്തില്‍ ബാധിച്ചു.

ഏകദേശം 2 ദശലക്ഷം അല്ലെങ്കില്‍ 43 ദശലക്ഷത്തിലധികം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ 4.5 ശതമാനം കണക്കാക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പാലായനം ചെയ്യേണ്ടിവന്നു.

ഓപ്പണ്‍ ഡോര്‍സിന്റെ 2024-ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവ പീഢനങ്ങളില്‍ ലോകത്ത് എട്ടാം സ്ഥാനത്താണ് സുഡാന്‍.