പല്ലുവേദന ശമിക്കാനുള്ള ചില പൊടിക്കൈ

പല്ലുവേദന ശമിക്കാനുള്ള ചില പൊടിക്കൈ

Health

പല്ലുവേദന ശമിക്കാനുള്ള ചില പൊടിക്കൈ
മധുര പദാര്‍ത്ഥങ്ങള്‍ കഴിച്ചാലുടന്‍ ചിലര്‍ക്ക് കടുത്ത പല്ലുവേദന അനുഭവപ്പെടാറുണ്ട്. ഇത് ദന്തക്ഷയത്തിന്റെ ലക്ഷണമാണ്.

എന്നിരുന്നാലും ഉടനെതന്നെ ദന്താശുപത്രി തേടി പോകാതെ വീട്ടില്‍തന്നെ ലളിതമായ രീതിയില്‍ വേദന മാറ്റാന്‍ കഴിയും. ഇളം ചൂടുവെള്ളം കവിള്‍കൊണ്ട് നന്നായി കുലുക്കിക്കളയുക.

പല തവണ ഇങ്ങനെ ചെയ്തു നോക്കിയാല്‍ ഭക്ഷണ വസ്തുക്കള്‍ പല്ലിന്റെ കേടുള്ള ഭാഗത്ത് തടഞ്ഞു നില്‍ക്കുന്നത് മൂലമുള്ള വേദനയാണെങ്കില്‍ ഉടന്‍ ശമിക്കും.

ഓരോ തവണ ഭക്ഷണം കഴിച്ചു കഴിയുമ്പോഴും ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് വായ കുലുക്കുഴിഞ്ഞു തുപ്പുക. ഇത് പല ആവര്‍ത്തി ചെയ്യുമ്പോള്‍ വേദനയ്ക്കു ശമനമുണ്ടാകും.

രാത്രി കിടക്കും മുമ്പ് പല്ല് തേക്കുക. പല്ലിനു കേടുപാടുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. അതുപോലെ പല്ല് വേദന കഠിനമായാല്‍ തല്‍ക്കാലം ആശ്വാസത്തിനായി അല്‍പം ഐസ് കഷണം എടുത്ത് തള്ള വിരലിനും ചൂണ്ടുവിരലിനും ഇടയില്‍ പിടിച്ച് തിരുമ്മുക.

വിരലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് പല്ലിന്റെ വേദന കുറയ്ക്കാന്‍ സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.