ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ജീവിതരീതി ആരോഗ്യപരമായിരിക്കണം

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ജീവിതരീതി ആരോഗ്യപരമായിരിക്കണം

Health

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ജീവിതരീതി ആരോഗ്യപരമായിരിക്കണം
ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യകരമായ ജീവിത രീതി അത്യാവശ്യമാണെന്ന് ഏവരും പറയാറുണ്ട്. ഈ വസ്തുത ശരിയായി തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

യു.എസിലെ ഇല്ലിനോയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ എംവിപി എന്ന ഹെല്‍ത്ത് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി 719,147 യു.എസ്. പൌരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ വിലയിരുത്തലില്‍ എത്തിയത്.

ജീവിത ചര്യയില്‍ ആരോഗ്യകരമായ ഏഴു മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.

കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, നല്ല ഭക്ഷണ രീതി പാലിക്കുക, മദ്യപാനം ഇല്ലാതിരിക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക തുടങ്ങിയവയാണ് ആരോഗ്യകരമായി ഗവേഷകര്‍ വിലയിരുത്തിയത്.

2011-നും 2019-നും ഇടയില്‍ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. നാല്‍പ്പതിനും തൊണ്ണൂറ്റിയൊന്‍പതിനും ഇടയില്‍ പ്രായമുള്ള സൈന്യത്തില്‍നിന്നും വിരമിച്ചവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പഠന കാലയളവില്‍ 30,000 ത്തോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. മുകളില്‍ പറഞ്ഞ എല്ലാ ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതത്തില്‍ പാലിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് മരണ സാധ്യത പതിമൂന്നു ശതമാനം കുറവായിരുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.