തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത്

Cookery Health

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത് കേരളത്തില്‍ തവിട് എണ്ണ അധികമൊന്നും ആളുകള്‍ ഉപയോഗിക്കാറില്ല.

എന്നാല്‍ അതിന്റെ ഗുണം അധികം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. തവിട് എണ്ണ ആരോഗ്യദായകവും ഹൃദയാരോഗ്യത്തിനു നല്ലതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ശേഷി തവിടെണ്ണയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.

ടോക്കോട്രൈനോള്‍ ‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണ് തവിടെണ്ണയുടെ ആരോഗ്യ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡിനു ശേഷിയുണ്ട്.

തവിടെണ്ണ പലരും നിസ്സാരമായി കാണുന്നത് അതിന്റെ ഗുണവിശേഷങ്ങള്‍ അറിയാന്‍ സാധിക്കാത്തതുകൊണ്ടാണ്. ചൈന ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങളില്‍ തവിടെണ്ണ വാണിജ്യാടിസ്ഥാനത്തില്‍ ഉദ്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.