സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍

Breaking News Health India

സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍
ന്യൂഡല്‍ഹി: ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബം ശരാശരി 244 രൂപയും നഗരമേഖലയിലുള്ളവര്‍ ശരാശരി 275 രൂപയുമാണ് ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്നും പ്രതിമാസം ചിലവാക്കുന്നത്. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പഞ്ചാബാണ്.

 

ഗ്രാമീണ മേഖലയില്‍ 196 രൂപായും നഗര മേഖലയില്‍ 197 രൂപയുമാണ്. രാജ്യത്തിന്റെ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ഗ്രാമീണ മേഖലയിലെ ഒരു കുടുംബം ശരാശരി 95.18 രൂപയും നഗരമേഖലയിലുള്ളവര്‍ 145.71 രൂപയുമാണ് പ്രതിമാസം ചെലവഴിക്കുന്നതെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്‍വസ്റ്റിഗേഷന്‍ തയ്യാറാക്കിയ ഈ വര്‍ഷത്തെ നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈലിലാണ് ഈ കണക്കുകള്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.